ഭര്‍തൃ പീഡനം സഹിക്കാനാകാതെ യുവതി ഒളിച്ചോടി ; മുടി മുറിച്ച് നഗ്നയാക്കി ഉപദ്രവിച്ച് ഗ്രാമവാസികള്‍ ; വീഡിയോ പ്രചരിപ്പിച്ച 38 പേര്‍ക്കെതിരെ കേസെടുത്തു

ഭര്‍തൃ പീഡനം സഹിക്കാനാകാതെ യുവതി ഒളിച്ചോടി ; മുടി മുറിച്ച് നഗ്നയാക്കി ഉപദ്രവിച്ച് ഗ്രാമവാസികള്‍ ; വീഡിയോ പ്രചരിപ്പിച്ച 38 പേര്‍ക്കെതിരെ കേസെടുത്തു
ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഒളിച്ചോടിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി നാട്ടുകാര്‍. അരുണാചല്‍ പ്രദേശിലെ ചങ്‌ലാങ് ജില്ലയിലാണ് സംഭവം. യുവതിയെ നഗ്നയാക്കി മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് 38 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീകള്‍ അടക്കം 15 പേര്‍ അറസ്റ്റിലായി.

അഞ്ച് വര്‍ഷത്തോളം ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും പീഡനം സഹിച്ച് അവശയായതോടെയാണ് യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് അടിവയറ്റില്‍ തൊഴിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ ഗര്‍ഭം അലസി. ആശുപത്രിയില്‍ വരെ അഭയം തേടേണ്ടിവന്നിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ ആള്‍ക്കൊപ്പമാണ് ഒളിച്ചോടിയതെന്നും അസമിലേക്ക് പോയ തങ്ങളെ തിരികെ വിളിച്ചു വരുത്തിയാണ് ഉപദ്രവിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.ഗ്രാമത്തിലെത്തിയ രാത്രിയില്‍ വണ്ടിയില്‍ നിന്നു വലിച്ചിറക്കി വസ്ത്രം കീറി. തണുത്ത വെള്ളത്തില്‍ മുക്കി, മുടി മുറിച്ചു കളഞ്ഞെന്നും നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചുവെന്നും യുവതി വെളിപ്പെടുത്തി. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കൊപ്പം ഒളിച്ചോടിയ യുവാവിനും മര്‍ദ്ദനമേറ്റു. യുവതി സമുദായത്തിന് നാണക്കേടുണ്ടാക്കിയെന്നാണ് ഗ്രാമീണര്‍ പറയുന്നത്.

Other News in this category4malayalees Recommends