കാനഡയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടക്കാത്തവരേറെ ആല്‍ബര്‍ട്ടയില്‍; പ്രൊവിന്‍സിലെ 19 ശതമാനം പേരും മോര്‍ട്ട്‌ഗേജ് ഡെഫെറല്‍സ് പ്രോഗ്രാം പ്രയോജനപ്പെടുത്തി ഹൗസിംഗ് ലോണുകള്‍ തിരിച്ചടക്കുന്നില്ല; ഈ പ്രോഗ്രാം അവസാനിപ്പിക്കുന്നതോടെ ഇവര്‍ പ്രതിസന്ധിയിലാകും

കാനഡയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടക്കാത്തവരേറെ ആല്‍ബര്‍ട്ടയില്‍; പ്രൊവിന്‍സിലെ 19 ശതമാനം പേരും മോര്‍ട്ട്‌ഗേജ് ഡെഫെറല്‍സ് പ്രോഗ്രാം പ്രയോജനപ്പെടുത്തി ഹൗസിംഗ് ലോണുകള്‍ തിരിച്ചടക്കുന്നില്ല; ഈ പ്രോഗ്രാം അവസാനിപ്പിക്കുന്നതോടെ ഇവര്‍ പ്രതിസന്ധിയിലാകും
കാനഡയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടക്കാത്തവരേറെയുള്ളത് ആല്‍ബര്‍ട്ടയിലാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ആല്‍ബര്‍ട്ടക്ക് പുറമെ സാസ്‌കറ്റ്ച്യൂവാന്‍, ന്യൂ ഫൗണ്ട് ലാന്‍ഡ്, എന്നിവിടങ്ങളിലുള്ളവരും മോര്‍ട്ട്‌ഗേജ് തിരിച്ചടക്കുന്നവരില്‍ വളരെ പുറകിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്.കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന മോര്‍ട്ട്‌ഗേജ് ഡെഫെറല്‍സ് പ്രോഗ്രാം അവസാനിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്.

മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് താല്‍ക്കാലിക അവധി പ്രദാനം ചെയ്തിരുന്ന മോര്‍ട്ട്‌ഗേജ് ഡെഫെറല്‍സ് പ്രോഗ്രാം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനാല്‍ ഇത്തരത്തില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നടത്താതിരിക്കുകയോ അല്ലെങ്കില്‍ വൈകിപ്പിക്കുകയോ ചെയ്യുന്ന വീട്ടുടമകളുടെ അവസ്ഥ ഇനിയെന്തായിരിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് നിരവധി സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ആല്‍ബര്‍ട്ടയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മോര്‍ട്ട്‌ഗേജ് ഡെഫെറല്‍സ് പ്രോഗ്രാമിനെ പ്രയോജനപ്പെടുത്തി ഹൗസിംഗ് ലോണുകളുടെ അടവുകള്‍ മുടക്കുന്നതെന്നാണ് കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പറേഷന്‍ വെളിപ്പെടുത്തുന്നു.

സിഎംഎച്ച്എസി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ആല്‍ബര്‍ട്ടയിലെ 19 ശതമാനം പേരും തങ്ങളുടെ ഇന്‍ഷൂര്‍ഡ് മോര്‍ട്ട്‌ഗേജ് പേമെന്റുകള്‍ തിരിച്ചടക്കാതിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.കൃത്യമായി പറഞ്ഞാല്‍ ആല്‍ബര്‍ട്ടയിലെ മോര്‍ട്ട്‌ഗേജുകളില്‍ 18.9 ശതമാനവും നിലവില്‍ തിരിച്ചടവ് മുടക്കിയ നിലയിലാണെന്നാണ് സിഎംഎച്ച്‌സിയുടെ സിഇഒ ആയ ഇവാന്‍ സിഡാല്‍ വെളിപ്പെടുത്തുന്നത്.രാജ്യമാകമാനമുള്ള ഹോംഓണല്‍ ട്രാന്‍സാക്ഷണല്‍ ഇന്‍ഷൂര്‍ഡ് മോര്‍ട്ട്‌ഗേജുകളില്‍ 11 ശതമാനവും നിലവില്‍ തിരിച്ചടക്കാത്ത നിലയിലാണെന്നും രാജ്യത്ത് ഈ പ്രവണത വര്‍ധിച്ച് വരുന്നുവെന്നുമാണ് സിഡാല്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇക്കാര്യത്തില്‍ രാജ്യം അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നും കോവിഡ് പ്രതിസന്ധിയില്‍ തൊഴിലില്ലാതായെങ്കിലും സാധ്യമായവരെല്ലാം മോര്‍ട്ട്‌ഗേജ് തിരിച്ചടക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നും മേയ് മാസത്തില്‍ സിഡാല്‍ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിക്ക് മുന്നറിയിപ്പേകിയിരുന്നു.


Other News in this category



4malayalees Recommends