കാനഡയിലെ ലോംഗ് ടേം കെയര്‍ ഹോമുകളിലും റിട്ടയര്‍മെന്റ് ഹോമുകളിലും കോവിഡ് രണ്ടാം തരംഗം രൂക്ഷം; സാമൂഹികവ്യാപനത്തിലൂടെയുണ്ടായ രോഗപ്പകര്‍ച്ച പിടിച്ച് കെട്ടുക പ്രയാസം; കൂടുതല്‍ വയോജനങ്ങള്‍ മരിക്കുമെന്ന ആശങ്ക ശക്തം

കാനഡയിലെ ലോംഗ് ടേം കെയര്‍ ഹോമുകളിലും റിട്ടയര്‍മെന്റ് ഹോമുകളിലും കോവിഡ് രണ്ടാം തരംഗം രൂക്ഷം; സാമൂഹികവ്യാപനത്തിലൂടെയുണ്ടായ രോഗപ്പകര്‍ച്ച പിടിച്ച് കെട്ടുക പ്രയാസം; കൂടുതല്‍ വയോജനങ്ങള്‍ മരിക്കുമെന്ന ആശങ്ക ശക്തം
കാനഡയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിനിടെ രാജ്യമാകമാനമുള്ള ലോംഗ് ടേം കെയര്‍ ഹോമുകളിലും റിട്ടയര്‍മെന്റ് ഹോമുകളിലും വൈറസ് ബാധ വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരിച്ച് വരാനാരംഭിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്പ്രിംഗ് കാലത്ത് കാനഡയിലെ ഇത്തരം ഹോമുകളില്‍ കോവിഡ് കാട്ട് തീ പോലെ പടര്‍ന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വയോജനങ്ങളുടെ ജീവനായിരുന്നു വൈറസ് കവര്‍ന്നെടുത്തിരുന്നത്.

സമ്മറില്‍ കെയര്‍ ഹോമുകളിലെ കോവിഡ് ബാധയെ നിയന്ത്രണ വിധേയമാക്കാന്‍ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ക്ക് സാധിച്ചുവെന്നാണ് ടൊറന്റോയിലെ സിനായ് ഹെല്‍ത്തിലെ ജെറിയാട്രിക്‌സ് ഡയറക്ടറായ ഡോ. സാമിര്‍ സിന്‍ഹ പറയുന്നത്. എന്നാല്‍ ലേബര്‍ ഡേക്ക് ശേഷം രാജ്യത്തെ പൊതുജനങ്ങള്‍ക്കിടയിലും ലോംഗ് ടേം കെയര്‍ ഹോമുകളിലും കോവിഡ് വീണ്ടും പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

നിലവില്‍ കാനഡയിലെ നഴ്‌സിംഗ് ഹോമുകളിലുംറിട്ടയര്‍മെന്റ് ഹോമുകളിലുമുണ്ടായിരിക്കു ന്ന രണ്ടാം കോവിഡ് പെരുപ്പം സാമൂഹിക വ്യാപനത്തിന്റെ സൃഷ്ടിയാണെന്നും ഡോ. സിന്‍ഹ എടു ത്ത് കാ ട്ടുന്നു.രണ്ടാം തരംഗത്തില്‍ ഒന്നാം തരംഗത്തിലുള്ളതിനേക്കാള്‍ കെയര്‍ഹോമുകള്‍ കോവിഡിന്റെ പിടിയിലാകുന്നത് ആശങ്കാജനകമാണെന്നും സിന്‍ഹ മുന്നറിയിപ്പേകുന്നു.ഇത് നേരത്തെ ചെയ്തത് പോലെ എളുപ്പം പിടിച്ച് കെട്ടാനോ പ്രതിരോധിക്കാനോ സാധിക്കാത്തതാണെന്നും അതിനാല്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നുമുള്ള ആശങ്കയും ശക്തമാണ്.

Other News in this category



4malayalees Recommends