കനേഡിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റുമാര്‍ക്കും പാരന്റ്സിനെയും ഗ്രാന്റ് പാരന്റ്സിനെയും കനേഡിയന്‍ ഇമിഗ്രേഷനായി സ്പോണ്‍സര്‍ ചെയ്യാം; ഇതിനായുള്ള പിജിപിയുടെ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിന്‍ഡോ ഒക്ടോബര്‍ 13ന് ആരംഭിച്ചു

കനേഡിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റുമാര്‍ക്കും പാരന്റ്സിനെയും ഗ്രാന്റ് പാരന്റ്സിനെയും കനേഡിയന്‍ ഇമിഗ്രേഷനായി സ്പോണ്‍സര്‍ ചെയ്യാം; ഇതിനായുള്ള പിജിപിയുടെ എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിന്‍ഡോ ഒക്ടോബര്‍ 13ന് ആരംഭിച്ചു

കനേഡിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റുമാര്‍ക്കും നിലവില്‍ തങ്ങളുടെ പാരന്റ്സിനെയും ഗ്രാന്റ് പാരന്റ്സിനെയും കനേഡിയന്‍ ഇമിഗ്രേഷനായി സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. ഇതിനായുള്ള പ്രോഗ്രാമായ ദി പാരന്റ്സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്സ് പ്രോഗ്രാം(പിജിപി) എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിന്‍ഡോ ഒക്ടോബര്‍ 13ന് ആരംഭിച്ചുവെന്നും ഇത് നവംബര്‍ മൂന്ന് വരെ നിലനില്‍ക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. പിജിപിയിലൂടെ കനേഡിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റുമാര്‍ക്കും തങ്ങളുടെ പാരന്റ്സിനെയും ഗ്രാന്റ് പാരന്റ്സിനെയും കാനഡയിലേക്ക് കൊണ്ടു വരാന്‍ സാധിക്കും.


തുടര്‍ന്ന് ഇവര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് നേടാനും സാധിക്കും. ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതിയായ നവംബര്‍ മൂന്നിന് ശേഷം ഇമിഗ്രേഷന്‍, റഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇതുമായി ബന്ധപ്പെട്ട ഒരു ലോട്ടറി നടത്തുകയും 10,000 സ്പോണ്‍സര്‍മാരെ 2021 ആദ്യത്തോടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ക്ഷണിക്കുകയും ചെയ്യും. പിജിപിക്കായുള്ള ആദ്യ പടി ഒരു ഓണ്‍ലൈന്‍ സ്പോണ്‍സര്‍ഷിപ്പ് ഇന്ററസ്റ്റ് ഫോം സമര്‍പ്പിക്കുകയെന്നതാണ്.

ഇതിലൂടെ അപേക്ഷകര്‍ക്ക് പിജിപി 2020ന് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ത്ഥികളുടെ പൂളില്‍ സ്ഥാനം നേടാന്‍ സാധിക്കും. തുടര്‍ന്ന് ഒരു ലോട്ടറി പോലെയുള്ള സംവിധാനം ഉപയോഗിച്ചാണ് ഐആര്‍സിസി 10,000 പേരെ അപേക്ഷ സമര്‍പ്പിക്കാനായി റാന്‍ഡം അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് ഇവരെ പാരന്റ്സ് ആന്‍ഡ് ഗ്രാന്റ് പാരന്റ്സ് സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനായി ക്ഷണിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഇന്‍വിറ്റേഷന്‍ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അപേക്ഷാ ഫീസ് അടക്കുകയും തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് അപേക്ഷ 60 ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുകയും ചെയ്യണം.

പിജിപിക്കായുള്ള നിലവിലെ പ്രൊസസിംഗ് സമയം 20 മുതല്‍ 24 വരെ മാസങ്ങളാണെന്നാണ് ഐആര്‍സിസി പറയുന്നത്. എന്നാല്‍ നിങ്ങള്‍ ക്യുബെക്കില്‍ നിന്നാണ് പ ിജിപിക്കായ അപേക്ഷിക്കുന്നതെങ്കില്‍ ഇതിനായുള്ള പ്രക്രിയകളില്‍ ചില്ലറ വ്യത്യാസങ്ങളുണ്ട്. ഇത് പ്രകാരം ലോട്ടറിയിലൂടെ ഇന്‍വിറ്റേഷന് അര്‍ഹത നേടുന്നവര്‍ അവരുടെ അപേക്ഷ ഐആര്‍സിസിക്ക് സമര്‍പ്പിക്കുന്നതിന് പുറമെ ഒരു ക്യൂബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി നേടേണ്ടതുണ്ട്. ക്യൂബെക്ക് സര്‍ക്കാരില്‍ നിന്നും നേടുന്ന ഈ സര്‍ട്ടിഫിക്കറ്റ് ഐആര്‍സിസിക്ക് സമര്‍പ്പിക്കുകയാണ് വേണ്ടത്.


Other News in this category



4malayalees Recommends