പി.ഇ മാത്യു (മാത്തുക്കുട്ടിച്ചായന്‍,89) കാല്‍ഗറിയില്‍ നിര്യാതനായി

പി.ഇ മാത്യു (മാത്തുക്കുട്ടിച്ചായന്‍,89) കാല്‍ഗറിയില്‍ നിര്യാതനായി
ആല്‍ബെര്‍ട്ട: കാല്‍ഗറിയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ, കാല്‍ഗറി മലയാളികള്‍ സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന പി.ഇ മാത്യു (89) നിര്യാതനായി. പരേതന്‍ മല്ലപ്പള്ളി പൊയ്കമണ്ണില്‍ കുടുംബാംഗവും, ഭാര്യ പരേതയായ കുഞ്ഞമ്മ പള്ളം നെടുമ്പറമ്പില്‍ കുടുബാംഗവുമാണ്. മക്കള്‍ ഡോ. റോയ് മാത്യു(കാനഡ), രേണു (കാനഡ).


പൊതുദര്‍ശനം ഓക്ടോബര്‍ 29 വ്യാഴാഴ്ച്ച രാവിലെ 7 മുതല്‍ 9 വരെ (കാല്‍ഗറി സമയം), ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതല്‍ 8.30 വരെ മൗണ്ടന്‍ വ്യൂ ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ (1605 100 St SE, Calgary, AB T1X 0L4) യിലും തുടര്‍ന്ന് സംസ്‌കാരം രാവിലെ 9 മുതല്‍ 10 വരെ (കാല്‍ഗറി സമയം).


കാല്‍ഗറിയിലെ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്, അടുത്ത ബന്ധുമിത്രാതികളൊഴികെ കഴിവതും എല്ലാവരും ലൈവ് സ്ട്രീമില്‍ കൂടി ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ബന്ധുക്കള്‍ അറിയിക്കുന്നു .

LIVSTREAM LINK:

http://distantlink.com/dlm8.html

Password: ARBOR2020


പരേതനായ പി.ഇ മാത്യു, കാല്‍ഗറി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡണ്ടും, സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ CANOFFER സൊസൈറ്റിയുടെ സ്ഥാപക അംഗവുമാണ്, കൂടാതെ കാല്‍ഗറിയിലെ സാഹിത്യ സംഘടനയായ 'കാവ്യസന്ധ്യ'യുടെ ഉപദേഷ്ടാവും ആയിരുന്നു. കാല്‍ഗറിയിലെ കലാസാംസ്‌കാരിക രംഗങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്ന പി.ഇ മാത്യു, കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ സ്ഥാപകാംഗവും ഉപദേശകനുമായിരുന്ന അദ്ദേഹം നിരവധി എക്‌സിക്യൂട്ടീവ് തസ്തികകളില്‍ സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. പരേതന്‍ യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയും ആല്‍ബര്‍ട്ടയിലെ മലയാളി സമൂഹത്തിന് ഒരു മാതൃകയുമായിരുന്നു.


Other News in this category



4malayalees Recommends