കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജറെടുക്കാന്‍ ഫേസ് സ്‌കാന്‍ ഏര്‍പ്പെടുത്തുന്നു

കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജറെടുക്കാന്‍ ഫേസ് സ്‌കാന്‍ ഏര്‍പ്പെടുത്തുന്നു
കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജറെടുക്കാന്‍ പഞ്ചിങ്ങിന് പകരം ഫേസ് സ്‌കാന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. കോവിഡ് പശ്ചാത്തലത്തില്‍ പഞ്ചിങ് സംവിധാനം സുരക്ഷിതമല്ലെന്ന കാരണത്താലാണ് മുഖം സ്‌കാന്‍ ചെയ്യുന്ന സംവിധാനമൊരുക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജനുവരിയോടെ ഫേസ് സ്‌കാനിങ് സംവിധാനം സ്ഥാപിക്കാനാണ് നീക്കം. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ കൃത്യസമയത്ത് ജോലിക്കെത്തുന്നു എന്നും നിശ്ചിത സമയം വരെ ഡ്യൂട്ടിയിലുണ്ടെന്നും ഉറപ്പാക്കാനാണ് നേരത്തെ ഫിംഗര്‍ പഞ്ചിങ് നടപ്പാക്കിയത്. എന്നാല്‍ പഞ്ചിങ്ങില്‍ കൃത്രിമം കാണിച്ചതും യന്ത്രം കേടുവരുത്തിയതുമായ നിരവധി സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫിംഗര്‍ പഞ്ചിങ് താത്കാലികമായി നിര്‍ത്തിയിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കൂടുതല്‍ കൃത്യമായ വിവരം നല്‍കുന്നതും കൃത്രിമത്തിനുള്ള സാധ്യത കുറവായതുമായ ഫേസ് സ്‌കാനിങ്ങിലേക്കു മാറാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.



Other News in this category



4malayalees Recommends