കാനഡയിലെ അഞ്ച് മില്യണ്‍ പേരുടെ ഫോട്ടോകള്‍ ഷോപ്പിംഗ് മാളുകളിലെ ഫേസ് റെക്കഗ്നീഷ്യന്‍ സോഫ്റ്റ്‌വെയറിലൂടെ പകര്‍ത്തി; കസ്റ്റമേര്‍സിന്റെ അറിവോടെയല്ലാതെയുള്ള പകര്‍ത്തല്‍ സ്വകാര്യതാ നിയമത്തിന്റെ ലംഘനമെന്ന് ആക്ഷേപം

കാനഡയിലെ അഞ്ച് മില്യണ്‍ പേരുടെ ഫോട്ടോകള്‍ ഷോപ്പിംഗ് മാളുകളിലെ ഫേസ് റെക്കഗ്നീഷ്യന്‍ സോഫ്റ്റ്‌വെയറിലൂടെ പകര്‍ത്തി; കസ്റ്റമേര്‍സിന്റെ അറിവോടെയല്ലാതെയുള്ള പകര്‍ത്തല്‍ സ്വകാര്യതാ നിയമത്തിന്റെ ലംഘനമെന്ന് ആക്ഷേപം
കാനഡയിലെ അഞ്ച് മില്യണ്‍ പേരുടെ ഫോട്ടോകള്‍ ഷോപ്പിംഗ് മാളുകളിലെ ഫേസ് റെക്കഗ്നീഷ്യന്‍ സോഫ്റ്റ് വെയറിലൂടെ പകര്‍ത്തിയെടുത്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദി ഫെഡറല്‍ പ്രൈവസി കമ്മീഷണര്‍ രംഗത്തെത്തി. രാജ്യമാകമാനം മാളുകളുളള കാഡില്ലാക് ഫെയര്‍വ്യൂ എന്ന കമ്പനിയാണ് തങ്ങളുടെ മാളുകളിലെ ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ സോഫ്റ്റ് വെയറിലൂടെ ഇത്തരത്തില്‍ ആളുകളുടെ ഫോട്ടോകള്‍ അവരറി

യാതെ പകര്‍ത്തിയിരിക്കുന്നത്.

ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രൈവസി ഒഫീഷ്യലുകളാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ കമ്പനി തങ്ങളുടെ 12 ഷോപ്പിംഗ് മാളുകളിലെ ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളില്‍ സ്ഥാപിച്ചിരിക്കുന്ന എംബെഡിംഗ് ക്യാമറകളിലൂടെ കസ്റ്റമര്‍മാര്‍ അറിയാതെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിലൂടെ ഫെഡറല്‍-പ്രൊവിന്‍ഷ്യല്‍ നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നുവെന്ന ആരോപണമാണിപ്പോള്‍ ശക്തമായിരിക്കുന്നത്.

കാഡില്ലാക് ഫെയര്‍വ്യൂവിന്റെ അനോനിമസ് വീഡിയോ അനലിറ്റിക്‌സ് എന്ന് വിളിക്കുന്ന വേ ഫൈന്‍ഡിംഗ് ഡയറക്ടറീസിലാണ് ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. അതിലൂടെയാണ് മാളുകളിലെത്തുന്ന കസ്റ്റമര്‍മാരുടെ മുഖം അവരറിയാതെ ഈ സംവിധാനത്തിലൂടെ പകര്‍ത്തിയിരിക്കുന്നത്. പ്രൊട്ടക്ടീവ് ഗ്ലാസുകള്‍ക്ക് പുറകില്‍ സ്ഥാപിച്ച ക്യാമറളിലൂടെയാണ് കസ്റ്റമര്‍മേസിന്റെ മുഖത്തിന്റെ ഫോട്ടോകള്‍ വിദഗ്ധമായി പകര്‍ത്തിയിരിക്കുന്നത്.2017ലായിരുന്നു ഈ സംവിധാനം ആദ്യം പരീക്ഷിച്ചിരുന്നതെങ്കിലും 2018 മേയ്ക്കും ജൂലൈയ്ക്കുമിടയിലാണ് ഇതിലൂടെ കസ്റ്റമര്‍മാരുടെ മുഖം അവരറിയാതെ പകര്‍ത്തിയിരിക്കുന്നത്.


Other News in this category



4malayalees Recommends