കാനഡക്കാര്‍ കോവിഡ് ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത അപകടമെന്ന് പ്രധാനമന്ത്രി; കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ പ്രതിദിനം 60,000 കേസുകളുണ്ടാകുമെന്ന് മുന്നറിയിപ്പ്; മരണവുമേറും

കാനഡക്കാര്‍ കോവിഡ് ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത അപകടമെന്ന് പ്രധാനമന്ത്രി;  കോവിഡ് മാനദണ്ഡങ്ങള്‍  അനുസരിച്ചില്ലെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ പ്രതിദിനം 60,000 കേസുകളുണ്ടാകുമെന്ന് മുന്നറിയിപ്പ്;  മരണവുമേറും
കാനഡയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ച് കയറുന്ന പശ്ചാത്തലത്തില്‍ ജനം ആരോഗ്യ മാനദണ്ഡങ്ങളും കോവിഡ് നിയമങ്ങളും പാലിക്കുന്നതില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ രംഗത്തെത്തി. ഇത്തരത്തില്‍ കാനഡക്കാര്‍ കരുതല്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ രാജ്യത്ത് ഡിസംബര്‍ അവസാനത്തോടെ പ്രതിദിനം 60,000 പുതിയ കേസുകള്‍ ഉണ്ടാകുന്ന അപകടകരമായ അവസ്ഥ സംജാതമാകുമെന്നാണ് പുതിയ പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി കാനഡ മോഡലിംഗ് മുന്നറിയിപ്പേകിയ പശ്ചാത്തലത്തിലാണ് ട്രൂഡ്യൂ താക്കീതുമായി മുന്നോട്ട് വന്നിരിക്കുന്നത്.

തന്റെ താമസസ്ഥലമായ റിഡ്യൂ കോട്ടേജിന് മുന്നില്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേയാണ് ട്രൂഡ്യൂ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. നിലവില്‍ കോവിഡിന്റെ ആദ്യ നാളുകളിലെ അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ജനം കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ പിടിവിട്ട് പോകുമെന്നും ട്രൂഡ്യൂ മുന്നറിയിപ്പേകുന്നു. പത്ത് മാസങ്ങളായി കോവിഡിനെ ചെറുക്കുന്നതിനായി കനേഡിയന്‍മാര്‍ പലവിധ ത്യാഗങ്ങള്‍ ചെയ്ത് വരുകയാണെന്നു അവസാന ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ പാളിച്ചകള്‍ വരുത്തിയാല്‍ ഇതുവരെ അനുഷ്ഠിച്ച ത്യാഗങ്ങളെല്ലാം വൃഥാവിലാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പേകുന്നു.

വിന്റര്‍ സമാഗതമാകുന്നതിനാല്‍ ആളുകള്‍ കൂടുതലായി അകത്തളങ്ങളില്‍ ഒന്നിച്ച് കൂടിയിരിക്കാന്‍ സാധ്യതയേറിയതിനാല്‍ കേസുകള്‍ ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഹോസ്പിററലുകളില്‍ കോവിഡ് രോഗികള്‍ പെരുകുന്നതിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ മരിക്കാതിരിക്കാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിച്ചേ മതിയാകൂ എന്നും പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നു. പാളിച്ചകളുണ്ടായാല്‍ അടുത്ത മാസം അവസാനത്തോടെ പ്രതിദിനം 60,000 കേസുകളുണ്ടാകുമെന്നും നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ അത് 20,000 ആയി ചുരുക്കാമെന്നുമാണ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി കാനഡ മോഡലിംഗ് മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends