ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തു; വീഡിയോ റെക്കോര്‍ഡ് ചെയ്ത് വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്

ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തു; വീഡിയോ റെക്കോര്‍ഡ് ചെയ്ത് വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്
ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ. ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭാര്യാവീട്ടുകാര്‍ക്ക് അയച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് ക്രൂരത നടന്നത്.

നവംബര്‍ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃഗൃഹത്തില്‍ വെച്ചാണ് യുവതി ആത്മഹത്യ ശ്രമം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെടല്‍, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ചേര്‍ത്തിരിക്കുന്നത്.
Other News in this category4malayalees Recommends