കാനഡയിലേക്ക് വിദേശികള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പുതുവര്‍ഷത്തിലേക്കും നീട്ടും; റിക്രിയേഷന്‍, ടൂറിസം അല്ലെങ്കില്‍ വിനോദം തുടങ്ങിയവക്കായി കാനഡയിലേക്ക് 2021ലും ആര്‍ക്കും വരാനാവില്ല; വിദേശ സ്‌പോര്‍ട്‌സ് താരങ്ങളെ കൊണ്ടു വരാന്‍ ഇളവ് അനുവദിക്കും

കാനഡയിലേക്ക് വിദേശികള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പുതുവര്‍ഷത്തിലേക്കും നീട്ടും; റിക്രിയേഷന്‍, ടൂറിസം അല്ലെങ്കില്‍ വിനോദം തുടങ്ങിയവക്കായി കാനഡയിലേക്ക് 2021ലും ആര്‍ക്കും വരാനാവില്ല; വിദേശ സ്‌പോര്‍ട്‌സ് താരങ്ങളെ കൊണ്ടു വരാന്‍ ഇളവ് അനുവദിക്കും

കാനഡയിലേക്ക് വിദേശികള്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പുതുവര്‍ഷത്തിലേക്കും നീട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം നോണ്‍ - ഓപ്ഷണല്‍, നോണ്‍-ഡിസ്‌ക്രിയേഷണറി കാരണങ്ങളാല്‍ കാനഡയിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ വിലക്ക് 2021ലും തുടരുന്നതായിരിക്കും. ഇത് പ്രകാരം റിക്രിയേഷന്‍, ടൂറിസം അല്ലെങ്കില്‍ വിനോദം തുടങ്ങിയവക്കായി കാനഡയിലേക്ക് വരുന്ന വിദേശികളെ തുടര്‍ന്നും ബോര്‍ഡര്‍ ഒഫീഷ്യലുകള്‍ തടയുന്നതായിരിക്കും.


ഇത് പ്രകാരം യുഎസുകാര്‍ക്ക് കാനഡയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളും ദീര്‍ഘിപ്പിക്കുന്നതായിരിക്കും. നിലവില്‍ യുഎസ് ട്രാവലര്‍മാര്‍ക്ക് കാനഡയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 21 വരെയാണുള്ളത്. ഇത് ഇനിയും ദീര്‍ഘിപ്പിക്കാന്‍ സാധ്യതയേറിയിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ നല്ല പ്രകടനം കാഴ്ച വച്ച അമേച്വര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനുകള്‍ക്ക് ഇന്റര്‍നാഷണല്‍ സിംഗിള്‍ സ്‌പോര്‍ട്‌സ് ഇവന്റുകളിലേക്ക് വിദേശ താരങ്ങളെ കൊണ്ടു വരുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് നിലവിലെ യാത്രാ നിയന്ത്രണ നിയമങ്ങളില്‍ ഭേദഗതി വരുത്തി ഉദാരമാക്കുന്നതിനുള്ള നീക്കങ്ങള്‍ കാനഡ ആരംഭിച്ചുവെന്നും സൂചനയുണ്ട്.

ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ റീജിയണല്‍ ഗവണ്‍മെന്റുകളില്‍ നിന്നുള്ള ഇത് സംബന്ധിച്ച കമ്മിറ്റുമെന്റുകള്‍ രേഖാമൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നാണ് കാനഡ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ താരങ്ങളെ കൊണ്ടു വരുന്ന സാഹചര്യത്തില്‍ അവരുടെയും പൊതു ജനത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയും ഈ അവസരത്തില്‍ റീജിയണല്‍ സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരിക്കണം.

നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ചില കാറ്റഗറികളിലുള്ളവരെ കാനഡയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള കനേഡിയന്‍ പൗരന്‍മാര്‍ അല്ലെങ്കില്‍ പിആറുകള്‍ തുടങ്ങിയവര്‍, കനേഡിയന്‍ പിആറിന് അംഗീകാരം ലഭിച്ച ചിലര്‍, ചില ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍, ചില വിദേശ വിദ്യാര്‍ത്ഥികള്‍, പ്രൊട്ടക്ടഡ് പഴ്‌സന്‍സ്, കാനഡക്കാരുടെ അടുത്ത കുടുംബാംഗങ്ങള്‍, കാനഡക്കാരുടെ എക്സ്റ്റന്‍ഡഡ് ഫാമിലി മെമ്പര്‍മാര്‍, മനുഷ്യത്വപരമായ കാരണങ്ങളാല്‍ കാനഡയിലേക്ക് വിദേശങ്ങളില്‍ നിന്നുമെത്തുന്നവര്‍ തുടങ്ങിയവരാണ് ഇത്തരത്തില്‍ യാത്രാ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍.

Other News in this category



4malayalees Recommends