കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ നവംബറില്‍ നല്ല പ്രകടനം കാഴ്ച വച്ചു;കഴിഞ്ഞ മാസം പിഎന്‍പി പ്രോഗ്രാമുകള്‍ എക്കണോമിക് ഇമിഗ്രേഷന്റെ ഏറ്റവും വലിയ രണ്ടാമത്തെ പ്രോഗ്രാ;കഴിഞ്ഞ മാസം പിഎന്‍പിയിലൂടെ 3744 പേര്‍ക്ക് ഇന്‍വിറ്റേഷന്‍

കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ നവംബറില്‍ നല്ല പ്രകടനം കാഴ്ച വച്ചു;കഴിഞ്ഞ മാസം  പിഎന്‍പി  പ്രോഗ്രാമുകള്‍ എക്കണോമിക് ഇമിഗ്രേഷന്റെ ഏറ്റവും വലിയ രണ്ടാമത്തെ പ്രോഗ്രാ;കഴിഞ്ഞ മാസം പിഎന്‍പിയിലൂടെ 3744 പേര്‍ക്ക് ഇന്‍വിറ്റേഷന്‍
കാനഡയിലെ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ നവംബറില്‍ നല്ല പ്രകടനം കാഴ്ച വച്ചുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എക്കണോമിക് ഇമിഗ്രേഷനെ സംബന്ധിച്ചിടത്തോളം നവംബറില്‍ പിഎന്‍പി പ്രോഗ്രാമുകള്‍ ഏറ്റവും വലിയ രണ്ടാമത്തെ പ്രോഗ്രാമായി വര്‍ത്തിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അടുത്ത റൗണ്ട് ഇമിഗ്രേഷന്‍ പ്രൊസസിനായി കനേഡിയന്‍ പ്രൊവിന്‍സുകള്‍ പ്രതീക്ഷയുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്‍വിറ്റേഷന്‍ അയക്കുന്നത് നവംബറില്‍ തുടര്‍ന്നിരുന്നു.

1998ല്‍ ചെറിയ തോതില്‍ തുടങ്ങിയ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം തുടക്കത്തില്‍ 200 പേര്‍ക്കായിരുന്നു കാനഡയിലേക്ക് വരാന്‍ അവസരം നല്‍കിയിരുന്നത്. നിലവില്‍ ഇതിലൂടെ 80,000 ല്‍ അധികം പുതിയ പിആറുകളാണ് ഓരോ വര്‍ഷവും നല്‍കി വരുന്നത്. കഴിഞ്ഞ മാസം ചുരുങ്ങിയത് 3744 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഒരു പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിലൂടെ ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്. പിഎന്‍പിയില്‍ ഭാഗഭാക്കാകുന്ന കനേഡിയന്‍ പ്രൊവിന്‍സുകള്‍ക്കും ടെറിട്ടെറികള്‍ക്കും ഓരോ വര്‍ഷവും ഒരു നിശ്ചിത എണ്ണം എക്കണോമിക് ഇമിഗ്രന്റുകളെ തെരഞ്ഞെടുക്കാനും അവരെ പിആറിനായി നോമിനേറ്റ് ചെയ്യാനും സാധിക്കും.

നിലവില്‍ കാനഡയിലെ 11 പ്രൊവിന്‍സുകൡും ടെറിട്ടെറികളിലുമായി 80ല്‍ അധികം പിഎന്‍പി സ്ട്രീമുകളാണുള്ളത്. ഓരോ പ്രദേശത്തേയും തൊഴില്‍ വിപണിയുടെ ആവശ്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും അനുസരിച്ചുള്ള കുടിയേറ്റക്കാരെയാണ് ഓരോ സ്ട്രീമിലൂടെയും ഇന്‍വൈറ്റ് ചെയ്യുന്നത്. ഭാഗഭാക്കായ മിക്ക പ്രൊവിന്‍സുകള്‍ക്കും ടെറിട്ടെറികള്‍ക്കും ചുരുങ്ങിയത് ഒരു പിഎന്‍പി സ്ട്രീം എങ്കിലുമുണ്ട്. ഇവ ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റവുമായി ബന്ധപ്പെട്ടതുമാണ്. കാനഡയിലെ എക്കണോമിക് ഇമിഗ്രേഷന്റെ പ്രാഥമിക ഉറവിടമാണ് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാം.

Other News in this category



4malayalees Recommends