കാനഡ ദല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് രംഗത്ത്; ; ഡബ്ല്യൂടിഒയില്‍ നിന്നും ഇന്ത്യ നേടുന്ന കാര്‍ഷിക സബ്‌സിഡിയെ എതിര്‍ക്കുന്ന കാനഡയുടെ നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ആരോപണം

കാനഡ ദല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് രംഗത്ത്;  ; ഡബ്ല്യൂടിഒയില്‍ നിന്നും ഇന്ത്യ നേടുന്ന കാര്‍ഷിക സബ്‌സിഡിയെ എതിര്‍ക്കുന്ന കാനഡയുടെ നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ആരോപണം
ദല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കാനഡ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ ദിവസങ്ങളായി നടത്തി വരുന്ന ശക്തമായ പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നിന്നും ഫാം സബ്‌സിഡികള്‍ ഇന്ത്യ നേടുന്നതിനെതിരെ എന്നും നില കൊണ്ടിട്ടുള്ള കാനഡയുടെ ഈ ഇന്ത്യന്‍ കര്‍ഷക പ്രേമത്തില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളതെന്ന ചോദ്യവും ശക്തമാണ്.

2018-19 വര്‍ഷത്തില്‍ ഇന്ത്യ നെല്ലിനുള്ള സബ്‌സിഡികള്‍ അധികമായി വാങ്ങിയെന്ന് ആരോപിച്ച് കാനഡ രംഗത്തെത്തുകയും ചെയ്തിരുന്നു. ഫാം ബില്ലുകള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ താന്‍ അവര്‍ക്കൊപ്പമാണെന്നാണ് ചൊവ്വാഴ്ച കാനഡയിലെ സിഖ് സമൂഹത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശത്തെ തന്റെ രാജ്യം പിന്തുണക്കുന്നുവെന്നും ട്രൂഡോ വ്യക്തമാക്കുന്നു.

2018-19ല്‍ ഇന്ത്യ പരിധിയിലധികം നെല്ല് സബ്‌സിഡി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നിന്നും കൈപ്പറ്റിയതിനെതിരെ കാനഡയ്ക്ക് പുറമെ ബ്രസീല്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും ശക്തമായി ശബ്ദമുയര്‍ത്തിയ വസ്തുത ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രേഡ് ഒഫീഷ്യല്‍ ഈ അവസരത്തില്‍ എടുത്ത് കാട്ടുന്നുണ്ട്.ഇന്ത്യയിലെ നെല്ലുല്‍പാദനത്തിനായി പരിധി വിട്ട് സബ്‌സിഡിയേകിയതിനെതിരേ ഈ വര്‍ഷം ജൂലൈയില്‍ കാനഡയും യുഎസും ജപ്പാനും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു.

Other News in this category



4malayalees Recommends