ദത്തെടുത്ത പെണ്‍കുട്ടിയെ പലപ്പോഴായി ലൈംഗീകമായി പീഡിപ്പിച്ചു ; കണ്ണൂരില്‍ 60 കാരന്‍ അറസ്റ്റില്‍

ദത്തെടുത്ത പെണ്‍കുട്ടിയെ പലപ്പോഴായി ലൈംഗീകമായി പീഡിപ്പിച്ചു ; കണ്ണൂരില്‍ 60 കാരന്‍ അറസ്റ്റില്‍
അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന (ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 60കാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. 2017ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. വീട്ടില്‍ കഴിഞ്ഞുവരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി. കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കഴിഞ്ഞദിവസം കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയുടെ അനിയത്തിയാണ് വിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയ്ക്ക് പ്രായ പൂര്‍ത്തിയാവാത്ത സമയത്ത് പെണ്‍കുട്ടിയെ ശശികുമാര്‍ പീഡിപ്പിച്ചതായി കണ്ടെത്തി. പോലീസിനോട് ശശികുമാര്‍ കുറ്റസമ്മതം നടത്തി. മൂന്ന് വിവാഹം കഴിച്ചയാളാണ് ശശികുമാര്‍.

Other News in this category4malayalees Recommends