കാനഡയില്‍ 7817 പുതിയ കോവിഡ് കേസുകള്‍ കൂടി ; ഒന്റാറിയോവില്‍ 4000ത്തിനടുത്ത് കോവിഡ് കേസുകളെത്തിയതിനാല്‍ ഇവിടെ കര്‍ക്കശമായ കര്‍ഫ്യൂ വന്നേക്കും; നടപ്പിലാക്കുക ക്യൂബെക്കിലേതിന് സമാനമായ കര്‍ഫ്യൂ; ജനത്തിന് കടുത്ത ആശങ്ക

കാനഡയില്‍ 7817 പുതിയ കോവിഡ് കേസുകള്‍ കൂടി ; ഒന്റാറിയോവില്‍ 4000ത്തിനടുത്ത് കോവിഡ് കേസുകളെത്തിയതിനാല്‍ ഇവിടെ കര്‍ക്കശമായ കര്‍ഫ്യൂ വന്നേക്കും; നടപ്പിലാക്കുക ക്യൂബെക്കിലേതിന് സമാനമായ കര്‍ഫ്യൂ;  ജനത്തിന് കടുത്ത ആശങ്ക

കാനഡയില്‍ 7817 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒന്റാറിയോവില്‍ 4000ത്തിനടുത്ത് കോവിഡ് കേസുകളെന്ന പുതിയ റെക്കോര്‍ഡാണ് കുറിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും ജനസംഖ്യയേറി ഒന്റാറിയോവില്‍ കോവിഡ് നിയന്ത്രണത്തിനായി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള സാധ്യതയേറിയിട്ടുമുണ്ട്. നിലവില്‍ വൈറസ് തികച്ചും നിയന്ത്രണാതീതമായിട്ടാണ് ഒന്റാറിയോവില്‍ പകരുന്നതെന്ന കടുത്ത മുന്നറിയിപ്പുമായി ഹെല്‍ത്ത് അഥോറിറ്റികളും ഒഫീഷ്യലുകളും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.


ഇതിനാല്‍ ക്യൂബെക്കില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള കര്‍ഫ്യൂ ഒന്റാറിയോവിലും ഏര്‍പ്പെടുത്തിയേക്കാമെന്നാണ് ഗവണ്‍മെന്റ് ഉറവിടങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം രാത്രി എട്ട് മണി മുതല്‍ രാവിലെ അഞ്ച് വരെയായിരിക്കും കര്‍ഫ്യൂ നിലവില്‍ വരുന്നത്. കോവിഡ് പെരുപ്പമേറിയതിനാല്‍ ക്യൂബെക്കില്‍ കര്‍ഫ്യൂ ശനിയാഴ്ച വൈകുന്നേരമായിരുന്നു തുടങ്ങിയിരുന്നത്. കര്‍ഫ്യൂ സമയത്ത് മിക്കവര്‍ക്കും പുറത്തിറങ്ങാന്‍ നിരോധനമുണ്ട്. എന്നാല്‍ അത്യാവശ്യ ജോലിക്കാര്‍ക്കും നായയെ നടത്താന്‍ പോകുന്നവര്‍ക്കും മാത്രമാണ് ക്യൂബെക്കില്‍ കര്‍ഫ്യൂവില്‍ ഇളവുകളുളളത്.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിരിക്കുന്നതിനാല്‍ കോവിഡിനെ പിടിച്ച് കെട്ടാന്‍ വേണ്ടി പുതിയ കര്‍ക്കശമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഒന്റാറിയോ പ്രീമിയറായ ഡൗഗ് ഫോര്‍ഡ് പറയുന്നു. ഞായറാഴ്ചത്തെ കണക്ക് പ്രാരം അറ്റ്‌ലാന്റിക്ക് പ്രൊവിന്‍സായ ന്യൂ ബ്രൂന്‍സ് വിക്കില്‍ 14 പുതിയ കേസുകള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. നിരവധി ദിവസങ്ങള്‍ക്ക് ശേഷം ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാംബ്രഡോറില്‍ പുതിയ കേസുകളില്ല. നവംബര്‍ 12ന് ശേഷം നോവ സ്‌കോട്ടിയയിലും പുതിയ കേസുകളില്ല.


Other News in this category



4malayalees Recommends