നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ബീറ്റാലൂ ബേസിന്‍ ഷെയില്‍ ഗ്യാസ് റിസര്‍വ് വികസിപ്പിക്കുന്നതിനായി 173 മില്യണ്‍ ഡോളര്‍ വകയിരുത്തി ഫെഡറല്‍ സര്‍ക്കാര്‍; ഇതിലൂടെ 6000 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും; കോവിഡ് ആഘാതത്തിലായ സമ്പദ് വ്യവസ്ഥ കരകയറും

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ബീറ്റാലൂ ബേസിന്‍ ഷെയില്‍ ഗ്യാസ് റിസര്‍വ് വികസിപ്പിക്കുന്നതിനായി 173 മില്യണ്‍ ഡോളര്‍ വകയിരുത്തി ഫെഡറല്‍ സര്‍ക്കാര്‍; ഇതിലൂടെ 6000 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും; കോവിഡ് ആഘാതത്തിലായ സമ്പദ് വ്യവസ്ഥ കരകയറും
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ പ്രധാനപ്പെട്ട ഒരു ഗ്യാസ് ബേസിന്‍ വികസിപ്പിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ 173 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. ബീറ്റാലൂ ബേസിന്‍ ഷെയില്‍ ഗ്യാസ് റിസര്‍വിലേക്കാണീ തുക നിക്ഷേപിക്കുന്നത്. ഈ നിക്ഷേപത്തിലൂടെ ഈ റീജിയണിലേക്ക് റോഡ് ഇന്‍ഫ്രാസ്ട്രക്ചറിനായി ഫണ്ട് ലഭിക്കും. ഡാര്‍വിനില്‍ നിന്നും 500 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയാണിത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പര്യവേഷണത്തിനായി 50 മില്യണ്‍ ഡോളര്‍ വകയിരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പേകി ആഴ്ചകള്‍ക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വാഗ്ദാനവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

രാജ്യത്തെ അഞ്ച് ഗ്യാസ് ഫീല്‍ഡുകളിലൊന്നാണ് ബീറ്റാലൂ ബേസിന്‍ ഷെയില്‍ ഗ്യാസ് റിസര്‍വ്.കയറ്റുമതിയെയും അഭ്യന്തര മാനുഫാക്ചറിംഗ് പ്ലാന്റുകളെയും പിന്തുണക്കാനാണ് കോമണ്‍വെല്‍ത്ത് പദ്ധതിയിട്ടിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഗ്യാസ് ഉല്‍പാദനം ത്വരിതപ്പെടുത്തിയുള്ള ഒരു നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ മേഖലയ്ക്ക് സര്‍ക്കാര്‍ വന്‍ തോതില്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഈ ബേസിനെ വികസിപ്പിക്കുന്നതിലൂടെ ഇതിനെ ലോകത്തിലെ ഏറ്റവും മികച്ചൊരു ഗ്യാസ് ബേസിനാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഫെഡറല്‍ റിസോഴ്‌സസ് മിനിസ്റ്ററായ കെയ്ത്ത് പിറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ കര കയറ്റുന്നതില്‍ ഇത്തരം നിക്ഷേപങ്ങള്‍ നിര്‍ണായകമാണെന്നും മിനിസ്റ്റര്‍ അഭിപ്രായപ്പെടുന്നു. ഈ ഗ്യാസ് റിസവര്‍വിനെ വികസിപ്പിക്കുന്നതിലൂടെ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 6000 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നും മിനിസ്റ്റര്‍ പറയുന്നു. ഈ ബേസിനെ വികസിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളും ശക്തമായ സമ്പദ് വ്യവസ്ഥയും കൂടുതല്‍ അവസരങ്ങളുമുണ്ടാകുമെന്നുമാണ് മന്ത്രി ആവര്‍ത്തിക്കുന്നത്.

Other News in this category



4malayalees Recommends