കാനഡയിലേക്ക് 2020 നവംബറില്‍ 15,300 പുതിയ കുടിയേറ്റക്കാരെത്തി; മുന്‍ മാസങ്ങളിലേക്കാള്‍ വര്‍ധിച്ചുവെങ്കിലും കോവിഡിന് മുമ്പുള്ള സ്ഥിതിയിലെത്തിയില്ല; കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഇന്‍ടേക്ക് കഴിഞ്ഞ വര്‍ഷം 1999ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

കാനഡയിലേക്ക് 2020 നവംബറില്‍ 15,300 പുതിയ കുടിയേറ്റക്കാരെത്തി; മുന്‍ മാസങ്ങളിലേക്കാള്‍ വര്‍ധിച്ചുവെങ്കിലും കോവിഡിന് മുമ്പുള്ള സ്ഥിതിയിലെത്തിയില്ല;  കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഇന്‍ടേക്ക് കഴിഞ്ഞ വര്‍ഷം 1999ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
കാനഡയിലേക്ക് 2020 നവംബറില്‍ 15,000 ല്‍ അധികം പുതിയ കുടിയേറ്റക്കാരെത്തിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നാം മാസമാണ് കാനഡ ഏതാണ്ട് 15,000ത്തിനടുത്ത് പുതിയ കുടിയേറ്റക്കാരെ സ്വീകരിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നവംബറില്‍ കൃത്യമായി പറഞ്ഞാല്‍ 15,300 പുതിയ കുടിയേറ്റക്കാരെയാണ് കാനഡ സ്വീകരിച്ചിരിക്കുന്നത്.

ഒക്ടോബറിലും സെപ്റ്റംബറിലും രാജ്യത്തേക്കെത്തിയ പുതിയ കുടിയേറ്റക്കാര്‍ക്ക് ഏതാണ്ട് തുല്യമായ വിധത്തിലാണ് നവംബറിലും ഇവിടേക്കുള്ള കുടിയേറ്റമുണ്ടായിരിക്കുന്നത്. ഇതിന് മുമ്പുള്ള മാസങ്ങളേക്കാള്‍ കുടിയേററത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും കോവിഡ് കാരണം മുന്‍ വര്‍ഷങ്ങളിലെ കുടിയേറ്റത്തേക്കാള്‍ വളരെ കുറച്ച് പേരാണ് 2020ല്‍ ഇവിടേക്കെത്തിയിരിക്കുന്നത്. അതായത് 1999 മുതലുള്ള കണക്കുകള്‍ പ്രകാരം കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഇന്‍ടേക്ക് 2020ല്‍ ഏറ്റവും താഴെയെത്തിയിരുന്നു.

സാധാരണയായി കാനഡ മാസത്തില്‍ ഏതാണ്ട് 25,000മുതല്‍ 35,000 വരെ പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കാറുണ്ട്. എന്നാല്‍ കോവിഡ് കാരണം രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടക്കുകയും ഇമിഗ്രേഷന്‍ പ്രക്രിയകള്‍ അവതാളത്തിലാവുകയും ചെയ്തതിനെ തുടര്‍ന്നാണ് കുടിയേറ്റം 2020ല്‍ ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. കോവിഡ് കാരണം 2020 മാര്‍ച്ച് മുതല്‍ കാനഡ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് കുടിയേറ്റത്തെ കാര്യമായി ബാധിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends