കാനഡയിലേക്ക് വന്ന രണ്ട് ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ കോവിഡ് രോഗികളെ തിരിച്ചറിഞ്ഞു;വിമാനങ്ങളിലുള്ളവര്‍ക്കെല്ലാം കോവിഡ് പിടിപെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ആശങ്കയില്‍പ്പെട്ടത് ഹെയ്തിയില്‍ നിന്നും മോണ്‍ട്‌റിയലിലേക്ക് വന്ന വിമാനയാത്രക്കാര്‍

കാനഡയിലേക്ക് വന്ന രണ്ട് ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ കോവിഡ് രോഗികളെ തിരിച്ചറിഞ്ഞു;വിമാനങ്ങളിലുള്ളവര്‍ക്കെല്ലാം കോവിഡ് പിടിപെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ആശങ്കയില്‍പ്പെട്ടത് ഹെയ്തിയില്‍ നിന്നും മോണ്‍ട്‌റിയലിലേക്ക് വന്ന വിമാനയാത്രക്കാര്‍
കാനഡയിലേക്ക് വന്ന രണ്ട് ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ കോവിഡ് രോഗികളെ തിരിച്ചറിഞ്ഞതോടെ പ്രസ്തുത വിമാനങ്ങളില്‍ കാനഡയിലേക്ക് വന്നവര്‍ക്കെല്ലാം കോവിഡ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ശക്തമായി. കാനഡയിലേക്ക് വന്ന രണ്ട് ട്രാന്‍സാറ്റ് ഫ്‌ലൈറ്റുകളിലുള്ള എല്ലാ യാത്രക്കാരുമാണ് ഇത്തരത്തില്‍ കോവിഡ് ഭീഷണിയിലായി ഐസൊലേഷനില്‍ കഴിയുന്നത്. ഹെയ്തിയില്‍ നിന്നും മോണ്‍ട്‌റിയലിലേക്ക് വന്ന ടിഎസ്663, ടിഎസ്665 എന്നീ വിമാനങ്ങളിലുള്ള യാത്രക്കാരാണ് ഇത്തത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

ഈ വിമാനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട നിരവധി കോവിഡ് കേസുകളുണ്ടായിരുന്നുവെന്നും അതിനാല്‍ അവരില്‍ നിന്നും പ്രസ്തുത വിമാനങ്ങളിലുള്ളവര്‍ക്കെല്ലാം കോവിഡ് പിടിപെടുന്നതിന് അതിസാധ്യതയുണ്ടെന്നുമാണ് ഹെല്‍ത്ത് കാനഡ സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനങ്ങളുടെ എല്ലാ റോകളിലുമിരുന്ന ഓരോ യാത്രക്കാര്‍ക്കും ഇത് സംബന്ധിച്ച കോവിഡ് മുന്നറിയിപ്പേകിയിട്ടുണ്ട്. വൈറസുമായി സമ്പര്‍ക്കത്തിലായ വിവരം വിമാനങ്ങളിലെ ഓരോ യാത്രക്കാരനെയും അറിയിച്ചത് കനേഡിയന്‍ സര്‍ക്കാരിന്റെ ട്രാക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ്.

ഇത്തരത്തില്‍ വിമാനങ്ങളില്‍ കോവിഡ് ഭീഷണിയുണ്ടായാല്‍ വിമാനത്തിന്റെ ഏതൊക്കെ റോകളില്‍ ഇരുന്നവര്‍ക്കാണ് ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് അക്കാര്യം അവര്‍ക്ക് മുന്നറിയിപ്പേകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ രണ്ട് വിമാനങ്ങളില്‍ സഞ്ചരിച്ച ഓരോ യാത്രക്കാരനും ഇത് സംബന്ധിച്ച മുന്നറിയിപ്പേകുകയാണ് ചെയ്തിരിക്കുന്നത്. ഇവരെല്ലാം 14 ദിവസം ഐസൊലേഷനില്‍ പോകണമെന്നും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും ഹെല്‍ത്ത് കാനഡ കടുത്ത നിര്‍ദേശമേകിയിട്ടുണ്ട്.

Other News in this category4malayalees Recommends