'മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് നിങ്ങളുടെ വീട്ടിലേക്കു വരുന്നുണ്ട് ; വെല്ലുവിളിയുമായി പീറ്റേഴ്‌സണ്‍

'മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് നിങ്ങളുടെ വീട്ടിലേക്കു വരുന്നുണ്ട് ; വെല്ലുവിളിയുമായി പീറ്റേഴ്‌സണ്‍
ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുമ്പോള്‍ കരുതല്‍ വേണമെന്നും, ഏതാനും ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

'എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന കരുത്തരായ സംഘം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കണം. ജാഗ്രതയോടെ ഇരിക്കൂ. മതി മറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണം' ട്വിറ്ററില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.

നാലു ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉള്‍പ്പെടുന്ന സുദീര്‍ഘമായ പരമ്പരയ്ക്കാണ് ഇന്ത്യയും ഇംഗ്ലണ്ടും തയ്യാറെടുക്കുന്നത്. ഫെബ്രുവരി അഞ്ചിന് ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ചെന്നൈയാണ് വേദിയാകുന്നത്. ബാക്കി രണ്ട് മത്സരങ്ങള്‍ക്ക് അഹമ്മദാബാദ് വേദിയാകും


Other News in this category4malayalees Recommends