കാനഡയിലേക്ക് ഇന്ത്യ കോവിഡ് -19 വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ അയക്കും; കാനഡയില്‍ നിന്നും റെഗുലേറ്ററി അംഗീകാരം ലഭിച്ചാല്‍ കോവിഷീല്‍ഡ് അയക്കുമെന്ന് സ്ഥിരീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; ട്രൂഡോ മോഡിയെ വിളിച്ച് വാക്‌സിന്‍ ആവശ്യപ്പെട്ടത് ഫലിച്ചു

കാനഡയിലേക്ക് ഇന്ത്യ കോവിഡ് -19 വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ അയക്കും; കാനഡയില്‍ നിന്നും റെഗുലേറ്ററി അംഗീകാരം ലഭിച്ചാല്‍ കോവിഷീല്‍ഡ് അയക്കുമെന്ന് സ്ഥിരീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്; ട്രൂഡോ മോഡിയെ വിളിച്ച് വാക്‌സിന്‍ ആവശ്യപ്പെട്ടത് ഫലിച്ചു
കാനഡയിലേക്ക് ഇന്ത്യ കോവിഡ് -19 വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ അയക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇത് പ്രകാരം ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അസ്ട്രാസെനകയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ കാനഡയിലേക്ക് അയക്കുന്നത്.പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ വച്ച് പാക്ക് ചെയ്ത വാക്‌സിനുകളാണ് കാനഡയിലേക്ക് അയക്കുന്നത്.സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അഡാര്‍ പൂനവാല ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വാരത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ ഇത് സംബന്ധിച്ച നീക്കമാരംഭിച്ചിരിക്കുന്നത്. കാനഡയ്ക്ക് ആവശ്യമായ കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് മോഡി ഫോണിലൂടെ ഉറപ്പേകിയതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ചുവട് വയ്പുകള്‍ക്ക് തുടക്കമായിരിക്കുന്നത്.കാനഡയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിന് റെഗുലേറ്ററി അപ്രൂവലുകള്‍ ലഭിച്ചാലുടന്‍ ഒരു മാസത്തിനിടെ വാക്‌സിന്‍ അവിടേക്ക് അയക്കുമെന്നാണ് പൂനവാല സ്ഥിരീകരിച്ചിരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ സെറം നിര്‍മിക്കുകയായിരുന്നു. പ്രാദേശികമായി വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മറ്റ് നിരവധി രാജ്യങ്ങളെ പോലെ കാനഡയും ഇക്കാര്യത്തിനായി അന്യ രാജ്യങ്ങളെ ആശ്രയിക്കേണ്ടുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ കര്‍ഷ സമരത്തെ പിന്തുണച്ച് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ട്രൂഡോ രംഗത്തെത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. ഇന്ത്യയുടെ അഭ്യന്തരകാര്യത്തില്‍ കാനഡ കൈകടത്തിയത് ശരിയായില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് ട്രൂഡോ മോഡിയെ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗന്ദര്യപിണക്കത്തിനും അറുതിയായെന്ന് സൂചനയുണ്ട്.

Other News in this category



4malayalees Recommends