കാനഡയ്ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കിയ ഇന്ത്യയുടെ ഉദാരതയെ സ്തുതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ; കോവിഡ് പോരാട്ടത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയും പങ്കാളിത്തവും അതുല്യമെന്ന് ട്രൂഡോ; കാനഡക്ക് ഇന്ത്യയില്‍ നിന്നും രണ്ട് മില്യണ്‍ കോവിഷീല്‍ഡ് വാക്‌സിനുകള്‍

കാനഡയ്ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കിയ ഇന്ത്യയുടെ ഉദാരതയെ സ്തുതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ; കോവിഡ് പോരാട്ടത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയും പങ്കാളിത്തവും അതുല്യമെന്ന് ട്രൂഡോ; കാനഡക്ക് ഇന്ത്യയില്‍ നിന്നും രണ്ട് മില്യണ്‍ കോവിഷീല്‍ഡ് വാക്‌സിനുകള്‍

കാനഡയ്ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കിയ ഇന്ത്യയുടെ ഉദാരതയെ സ്തുതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. കാനഡയുടെ കോവിഡ് പോരാട്ടത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയെയും പങ്കാളിത്തത്തെയും ഇന്നാണ് ട്രൂഡോ പുകഴ്ത്തിയിരിക്കുന്നത്. അസ്ട്രാസെനക ഓക്‌സ്‌ഫോര്‍ഡ് കോവിഡ് 19 വാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാസ് കോവിഷീല്‍ഡ് വാക്‌സിനും ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയെന്നാണ് ഇന്ന് രാവിലെ നടത്തിയ മീഡിയ ബ്രീഫിംഗില്‍ ട്രൂഡോ വെളിപ്പെടുത്തിയിരിക്കുന്നത്.


സുരക്ഷിതമായ മൂന്നാമതൊരു വാക്‌സിന് കാനഡയിലെ ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ സ്വതന്ത്രമായി അംഗീകാരം നല്‍കിയിരിക്കുന്നുവെന്നും ട്രൂഡോ പറയുന്നു. ഇത് വളരെ പ്രചോദനാത്മകമായ വാര്‍ത്തയാണെന്നും ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് വഴിയൊരുങ്ങുമെന്നും ട്രൂഡോ പറയുന്നു. കാനഡയ്ക്ക് 20 മില്യണ്‍ അസ്ട്രാസെനക കോവിഡ് 19 വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചുവെന്ന് ട്രൂഡോ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൂടാതെ രണ്ട് മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും ട്രൂഡോ സ്ഥിരീകരിക്കുന്നു. ആദ്യത്തെ അര മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ആഴ്ചകള്‍ക്കം ഇന്ത്യയില്‍ നിന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രൂഡോ വെളിപ്പെടുത്തുന്നു. കാനഡയില്‍ വാക്‌സിനേഷന്‍ വൈകിയിട്ടും ഇന്ത്യയോട് വാക്‌സിനായി ആവശ്യപ്പെടാത്ത ട്രൂഡോവിന്റെ നടപടിയെ കനേഡിയന്‍ പ്രതിപക്ഷ എംപിമാര്‍ ഈ മാസം ആദ്യം ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രൂഡോ ഫോണില്‍ വിളിച്ച് വാക്‌സിനായി ആവശ്യപ്പെടുകയായിരുന്നു.

Other News in this category



4malayalees Recommends