സൗദിയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയില്‍

സൗദിയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയില്‍
സൗദിയില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയില്‍ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്നത്.

പദ്ധതി പ്രകാരം വിദേശികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് സൗദിയില്‍ ജോലി തുടരുവാന്‍ അവരുടെ തൊഴില്‍ നൈപുണ്യം തെളിയിക്കേണ്ടിവരും. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍, അവരുടെ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തൊഴില്‍ ചെയ്യാന്‍ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളിലൂടെയാണ് തെളിയിക്കണ്ടത്.

പുതിയതായി സൗദിയിലേക്ക് വരുന്ന വിദേശികള്‍, അവരവരുടെ രാജ്യത്ത് വച്ച് തന്നെ തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന തൊഴില്‍ നൈപുണ്യ പരീക്ഷ പാസായാല്‍ മാത്രമേ തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. ഇവര്‍ സൗദിയിലെത്തിയാല്‍ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല. തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുകയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ജൂലൈ മുതല്‍ പരീക്ഷ ആരംഭിക്കുവാനാണ് നീക്കം.

Other News in this category



4malayalees Recommends