സൗദി തൊഴില്‍ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരും

സൗദി തൊഴില്‍ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരും
സൗദി തൊഴില്‍ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തില്‍ സമൂലമായ മാറ്റം വരുന്ന നിയമമാണ് ഇത്

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് കൂടുതല്‍ അവകാശങ്ങളും സ്വാതന്ത്ര്യവും നിയമം വ്യവസ്ഥ ചെയ്യുന്നു. വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ നിയമം അനുവാദം നല്‍കുന്നു. 90 ദിവസം മുമ്പ് നോട്ടിസ് നല്‍കി കരാര്‍ കാലാവധിക്കുള്ളിലും ജോലിയും സ്‌പോണ്‍സര്‍ഷിപ്പും മാറാം.

ഇങ്ങിനെ സ്‌പോണ്‍സര്‍ഷിപ്പ് മാറിയാല്‍ കരാര്‍ ലംഘനം നടത്തിയതിനുള്ള നഷ്ട പരിഹാരം നല്‍കേണ്ടി വരും. കരാര്‍ കാലാവധിക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടാല്‍ സ്‌പോണ്‍സര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. കരാര്‍ അവസാനിച്ചാല്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തൊഴിലാളികള്‍ക്ക് തന്നെ എക്‌സിറ്റ് റീഎന്‍ട്രി അടിച്ചു രാജ്യത്തിന് പുറത്തു പോകാം.

തൊഴിലാളി രാജ്യത്തിന് പുറത്തു പോകുമ്പോള്‍ ഇതുസംബന്ധമായ നോട്ടിഫിക്കേഷന്‍ സ്‌പോണ്‍സര്‍ക്ക് ലഭിക്കും. അബ്ഷിര്‍ ഖിവ പോര്‍ട്ടലുകള്‍ വഴി ഈ സേവനങ്ങള്‍ ലഭിക്കും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

Other News in this category



4malayalees Recommends