സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ പകുതിയോളം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല

സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ പകുതിയോളം പേര്‍ക്കും ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല
സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപ്പോയിന്‍മെന്റില്ലാതെ തന്നെ വാക്‌സിന്‍ നല്‍കുവാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇന്ന് 904 പുതിയ കേസുകളും 540 രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ആശ്വാസകരമായ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന് രോഗമുക്തിയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും രോഗമുക്തിയില്‍ നേരിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Other News in this category



4malayalees Recommends