സൂം മീറ്റിംഗില്‍ പൂര്‍ണ്ണനഗ്‌നനായി കാനഡ എംപി; ദൗര്‍ഭാഗ്യകരം, ഇനി ഉണ്ടാകില്ലെന്ന് വില്യം അമോസ്

സൂം മീറ്റിംഗില്‍ പൂര്‍ണ്ണനഗ്‌നനായി കാനഡ എംപി; ദൗര്‍ഭാഗ്യകരം, ഇനി ഉണ്ടാകില്ലെന്ന് വില്യം അമോസ്
കനേഡിയന്‍ പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് നടത്തിയ സൂം മീറ്റിംഗില്‍ പൂര്‍ണ്ണ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് എംപി. ലിബറല്‍ പാര്‍ട്ടിയുടെ എംപിയായ വില്യം അമോസ് ആണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന സൂം മീറ്റിംഗില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ടത്. 46 വയസ്സാണ് അദ്ദേഹത്തിന്.

'ഇന്ന് എന്റെ ഭാഗത്ത് നിന്നും വളരെ നിര്‍ഭാഗ്യകരമായ ഒരു തെറ്റ് സംഭവിച്ചു, തീര്‍ച്ചയായും എനിക്കതില്‍ ലജ്ജയുണ്ട്.' അദ്ദേഹത്തിന്റെ തന്നെ ഓഫീസില്‍ വെച്ചുണ്ടായ ഈ സംഭവം പുറത്തായതിന് പിന്നാലെ വില്യം അമോസ് ട്വീറ്റ് ചെയ്തു.

'ജോഗിങിന് പോയ് വന്നതിനു ശേഷം ഞാന്‍ ഔദ്യോഗിക വസ്ത്രങ്ങളിലേക്ക് മാറുന്നതിനിടെ എന്റെ ക്യാമറ അബദ്ധവശാല്‍ ഓണ്‍ ആവുകയായിരുന്നു' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 'സഭയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. തീര്‍ച്ചയായും ഇതൊരു തെറ്റാണ് , ഇത് വീണ്ടും സംഭവിക്കില്ല,' അദ്ദേഹം ട്വിറ്ററില്‍ കുറിക്കുന്നു.

സഭാ മര്യാദകള്‍ പാലിച്ചു വില്യം അമോസ് മീറ്റിംഗില്‍ തുടര്‍ന്ന് പങ്കെടുത്തില്ല. കനേഡിയന്‍ പാര്‍ലമെന്റിന്റെ 'റൂള്‍സ് ഓഫ് ഓര്‍ഡര്‍ ആന്‍ഡ് ഡെക്കോറം' എന്ന വകുപ്പനുസരിച്ചു ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രത്യേക ഡ്രസ് കോഡിന്റെ ആവശ്യമില്ല. എന്നാല്‍ പുരുഷന്മാര്‍ ജാക്കറ്റോ, ഷര്‍ട്ടോ, ടൈയോ പോലുള്ള 'ബിസിനസ്സ് വസ്ത്രങ്ങള്‍' ധരിക്കേണ്ടതാണ്.

പ്രതിപക്ഷ പാര്‍ട്ടിയുടെ വിപ് അഭിപ്രായപ്പെട്ടത് , 'എംപി ശരീരസൗന്ദര്യം സൂക്ഷിക്കുന്നുണ്ടെന്നു കാണാന്‍ സാധിച്ചു. എന്നാല്‍ കൂടുതല്‍ ശ്രദ്ധാലുവാകാനും കാമറയെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനും അവരെ ഓര്‍മിപ്പിക്കണം എന്നാണ് എന്നാല്‍ ലിബറല്‍ പാര്‍ട്ടി അംഗമായ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഈ വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

Other News in this category



4malayalees Recommends