റിയാദിനെ അസ്‌സുലൈ മേഖലയില്‍ സൗദി സ്വദേശി വളര്‍ത്തിയിരുന്ന സിംഹമാണ് ഇയാളെ അക്രമിച്ചതെന്നാണ് ഷാര്‍ജാ ന്യൂസ് റിപ്പോര്‍ട്ടുകള്‍.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃഗത്തിന്റെ പക്കല്‍ നിന്നും ഉടമയെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ശരീരത്തില്‍ ഏറ്റ ഗുരുതരമായ പരുക്കുകള്‍ക്ക് ഇയാള്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഉടമയ്ക്ക് കേവലം 22 വയസ്സായിരുന്നു പ്രായം.
സിംഹം അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വന്യമൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളാക്കി സൂക്ഷിക്കുന്ന രീതിയുടെ അപകടം വിളിച്ചോതുന്നതാണ് ഈ സംഭവം.