സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നല്‍കുന്ന പദ്ധതി സൗദിയില്‍ ആരംഭിച്ചു

സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നല്‍കുന്ന പദ്ധതി സൗദിയില്‍ ആരംഭിച്ചു
സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി വേതന സഹായ പദ്ധതി ആരംഭിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ വേതനത്തിന്റെ അമ്പത് ശതമാനം സഹായമായി നല്‍കുന്നതാണ് പദ്ധതി. സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മാനവ വിഭവശേഷി വികസന ഫണ്ടിന് കീഴിലെ ഹദഫ്, സാങ്കേതികതൊഴില്‍ പരിശീലന കോര്‍പ്പറേഷന്‍, സൗദി ചേംബര്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫാക്ടറികള്‍ക്ക് പ്രോത്സാഹനവും, പിന്തുണയും നല്‍കികൊണ്ട് തൊഴിലുകളില്‍ സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം.

Other News in this category



4malayalees Recommends