വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെയ്ക്കുന്ന വീഡിയോ വൈറല്‍ ആയി ; ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെയ്ക്കുന്ന വീഡിയോ വൈറല്‍ ആയി ; ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെയാണ് അറസ്റ്റ് ചെയ്തത്.വാക്‌സിന്‍ ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് റിയാദ് ആരോഗ്യ വിഭാഗം ഈ സംഭവത്തില്‍ വിശദീകരണം നല്‍കിയത്.

റിയാദിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഏകദേശം ഒരു മാസം മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും വീഴ്ച വരുത്തിയ ആരോഗ്യ പ്രവര്‍ത്തകനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.

Other News in this category



4malayalees Recommends