ഈ സൗദി റെസ്റ്റൊറന്റില്‍ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകള്‍! ഹിറ്റായി റെസ്‌റ്റൊറന്റ് റോബോട്ട്

ഈ സൗദി റെസ്റ്റൊറന്റില്‍ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകള്‍! ഹിറ്റായി റെസ്‌റ്റൊറന്റ് റോബോട്ട്
ഭക്ഷണം ഓര്‍ഡര്‍ വളരെ ശ്രദ്ധയോടെ കേട്ട് എഴുതികൊണ്ടുപോയി വെയ്റ്റര്‍ തിരികെ എത്തുമ്പോള്‍ പറയാത്ത ഭക്ഷണങ്ങള്‍ മേശപ്പുറത്ത് എത്തിക്കുന്ന അനുഭവം നിങ്ങളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ആ പ്രശ്‌നം ഈ റെസ്റ്റൊറന്റില്‍ നേരിടില്ല. കാരണം ഇവിടെ ഭക്ഷണം വിളമ്പുന്നത് മനുഷ്യരല്ലെന്നത് തന്നെ!

സൗദി ജസാനിലെ റെസ്റ്റൊറന്റ് റോബോട്ടിലാണ് മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ വെയ്റ്റര്‍മാരായി ഇറക്കിയിരിക്കുന്നത്. ആറ് റോബോട്ടുകളാണ് ഏഷ്യന്‍ വിഭവങ്ങള്‍ വിതരണം ചെയ്യാനായി സിറ്റി സെന്റര്‍ റെസ്‌റ്റൊറന്റിലുള്ളത്. കൊറോണാവൈറസ് മഹാമാരിക്ക് ഇടെ സമ്പര്‍ക്കം കുറയ്ക്കാനാണ് റോബോട്ടുകളെ എത്തിച്ചതെങ്കിലും സംഗതി ഹിറ്റായി കഴിഞ്ഞിട്ടുണ്ട്.

യുവ സൗദി എഞ്ചിനീയര്‍ റെഹാം ഒമറാണ് പദ്ധതി തയ്യറാക്കിയത്. റെസ്റ്റൊറന്റിന് അകത്ത് സെന്‍സറുകള്‍ ഘടിപ്പിച്ചാണ് റോബോട്ടുകളുടെ നീക്കം സാധ്യമാക്കുന്നതും, കൃത്യമായി കസ്റ്റമര്‍ക്ക് ഭക്ഷണം എത്തിക്കുന്നതും. ഓരോ റോബോട്ടിന്റെയും മെമ്മറിയില്‍ റെസ്റ്റൊറന്റിന്റെ അകത്തളവും, ഓരോ ടേബിളിന്റെ ലൊക്കേഷനും പ്രോഗ്രാം ചെയ്ത് വെച്ചിട്ടുണ്ട്, ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യവ്യവസായത്തിന് സൗദി സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുടെ സഹായത്തോടെയാണ് ഈ ഐഡിയ വികസിപ്പിച്ചതെന്ന് ഒമര്‍ വ്യക്തമാക്കി.


Other News in this category



4malayalees Recommends