സൗദി, യാത്രാ വിലക്ക് നീട്ടുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍

സൗദി, യാത്രാ വിലക്ക് നീട്ടുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സൗദിയ എയര്‍ലൈന്‍സ് ഊര്‍ജ്ജിതമാക്കി. ഇന്ത്യയുള്‍പ്പെടെ പ്രത്യേക യാത്ര വിലക്കുള്ള ഇരുപത് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ്, ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശേഷമായിരിക്കും ഉണ്ടാകുക. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ സൗദി, യാത്ര വിലക്ക് നീട്ടുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിറുത്തി വെച്ച അന്താരാഷ്ട്ര സര്‍വ്വീസുകള്‍, മാര്‍ച്ച് 31 ന് പുനാരംഭിക്കുമെന്നായിരുന്നു സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ രാജ്യത്തെത്താന്‍ താമസം നേരിട്ടതോടെ, അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് മെയ് 17 ലേക്ക് നീട്ടി. ഇതിന് പുറമെ വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ, ഇന്ത്യയും യു.എ.ഇ യും ഉള്‍പ്പെടെ 20 രാജ്യങ്ങളിലുള്ളവര്‍ക്ക് നേരിട്ട് വരുന്നതില്‍ ഫെബ്രുവരി മൂന്ന് മുതല്‍ സൗദി വിലക്കേര്‍പ്പെടുത്തി. ഇതോടെ യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇടത്താവളമാക്കി സൗദിയിലേക്ക് വന്നിരുന്ന പ്രവാസികള്‍ക്ക് യാത്രാ പ്രശ്‌നം അതിരൂക്ഷമായി

Other News in this category



4malayalees Recommends