സൗദി കുട്ടികള്‍ ഇനി രാമായണവും മഹാഭാരതവും പഠിക്കും; സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു

സൗദി കുട്ടികള്‍ ഇനി രാമായണവും മഹാഭാരതവും പഠിക്കും; സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു
സൗദി അറേബ്യയില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുന്നു. മറ്റ് രാജ്യങ്ങളുടെ സംസ്‌കാരവും വിശ്വാസങ്ങളും കൂടി സൗദിയിലെ കുട്ടികള്‍ക്ക് പരിചിതമാക്കുന്നതിനാണ് സൗദി വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പരിഗണന നല്‍കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മഹാഭാരതവും രാമായണവും സൗദി കുട്ടികള്‍ക്കുള്ള പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. ആയുര്‍വേദം, യോഗം എന്നിവ സംബന്ധിച്ചുള്ള പാഠഭാഗങ്ങളും സൗദിയിലെ കുട്ടികള്‍ക്ക് പഠിക്കാനുണ്ടാവും. നിര്‍ബന്ധിത ഇംഗ്ലീഷ് പഠനമാണ് ഇതിനൊപ്പം വരുത്തുന്ന മറ്റൊരു മാറ്റം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങള്‍ വരുന്നത്.

സൗദി പൗരനായ ഒരു ട്വിറ്റര്‍ ഉപയോക്താവും ഇതു സംബന്ധിച്ച ഒരു സ്‌ക്രീന്‍ ഷോട്ട് പുറത്തു വിട്ടിട്ടുണ്ട്. നൗഫ് അല്‍ മാര്‍വി എന്നയാളാണ് തന്റെ മകന്റെ സിലബസിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്.

Other News in this category



4malayalees Recommends