വിഷന്‍ 2030 പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ ആഗോളതലത്തില്‍ വന്‍ശക്തികളുടെ കൂട്ടത്തില്‍ ഇടം നേടും
വിഷന്‍ 2030 പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യ ആഗോളതലത്തില്‍ വന്‍ശക്തികളുടെ കൂട്ടത്തില്‍ ഇടം നേടുമെന്ന് സൗദി കിരീടാവകാശി. വിഷന്‍ 2030ന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തില്‍ ഭാവി പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. 2040 ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും ആഗോളതലത്തില്‍ മാത്സര്യം നിറഞ്ഞതുമായിരിക്കും. എങ്കിലും വിഷന്‍ 2030 സൗദി അറേബ്യയെ ഈ വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നതും ആഗോളതലത്തില്‍ വന്‍ശക്തികളോട് കിടപിടിക്കാന്‍ സഹായിക്കുന്നതുമായിരിക്കുമെന്ന് കിരീടാവകാശി മുഹ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യകതമാക്കി.