കാനഡയിലേക്ക് എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ക്ക് കോവിഡ് 19ന്റെ പുതിയ വേരിയന്റ്; വിദേശത്ത് നിന്നെത്തിയ 2000ത്തില്‍ അധികം പേര്‍ക്ക് കോവിഡ് ബാധിച്ചവരില്‍ 25 ശതമാനത്തോളം പേര്‍ക്ക് പുതിയ വേരിയന്റ് ബാധിച്ചു; കാനഡ കടുത്ത ആശങ്കയില്‍

കാനഡയിലേക്ക് എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ക്ക് കോവിഡ് 19ന്റെ പുതിയ വേരിയന്റ്; വിദേശത്ത് നിന്നെത്തിയ 2000ത്തില്‍ അധികം പേര്‍ക്ക് കോവിഡ് ബാധിച്ചവരില്‍ 25 ശതമാനത്തോളം പേര്‍ക്ക് പുതിയ വേരിയന്റ് ബാധിച്ചു; കാനഡ കടുത്ത ആശങ്കയില്‍

കാനഡയിലേക്ക് എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ക്ക് കോവിഡ് 19ന്റെ പുതിയ വേരിയന്റുകള്‍ ടെസ്റ്റിലൂടെ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് മടങ്ങി വന്നവര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ശേഷം ഇത്തരക്കാരില്‍ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിച്ചത് 2000ത്തില്‍ അധികം പേര്‍ക്കാണെന്നും ഇവരില്‍ കാല്‍ഭാഗത്തോളം പേര്‍ക്ക് അപകടകരമായ പുതിയ വേരിയന്റിലുള്ള കോവിഡാണ് ബാധിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.


ഫെബ്രുവരി 22നും ഏപ്രില്‍ 22നും മധ്യേ ഇവിടേക്കെത്തിയ 557 ഇന്റര്‍നാഷണല്‍ എയര്‍ ട്രാവലര്‍മാര്‍ക്ക് കോവിഡിന്റെ പുതിയ വേരിയന്റുകളാണ് സ്ഥിരീകരിക്കപ്പെട്ടതെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ , ദി കനേഡിയന്‍ പ്രസിന് പ്രദാനം ചെയ്ത ഡാറ്റ വെളിപ്പെടുത്തുന്നു. ഇതില്‍ മിക്ക കേസുകളും അല്ലെങ്കില്‍ 518 കേസുകളും ആദ്യം യുകെയില്‍ തിരിച്ചറിഞ്ഞ ബി.1.351 വേരിയന്റാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ അപകടകരമായ ഈ വേരിയന്റിലുള്ള വൈറസാണ് കാനഡയിലേറെയുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ വിദേശങ്ങളില്‍ നിന്നും കാനഡയിലേക്ക് വന്ന മറ്റ് 27 യാത്രക്കാര്‍ക്ക് ബി.1.351 കോവിഡ് വേരിയന്റ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലാണ് ഈ വേരിയന്റ് ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. നിലവില്‍ മ്യൂട്ടേറ്റ് ചെയ്യപ്പെട്ട കോവിഡ് വേരിയന്റുകള്‍ കാനഡയില്‍ വളരെ വേഗത്തില്‍ പടരുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. പുതിയ വേരിയന്റിലുള്ളവ കടുത്ത ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നവയും മരണനിരക്കേറ്റുന്നവയാണെന്നതും വാക്‌സിനുകളെയും ചികിത്സകളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണെന്നതും കടുത്ത അപകടഭീഷണിയാണ് രാജ്യത്തുയര്‍ത്തുന്നത്.

Other News in this category4malayalees Recommends