കാനഡ അസൈലം സീക്കര്‍മാരെ യുഎസിലേക്ക് മടക്കി അയക്കുന്ന നടപടി; ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്ത് റെഫ്യൂജീ ലോയര്‍മാര്‍; നിയമവിരുദ്ധവും അസൈലം സീക്കര്‍മാരുടെ അവകാശങ്ങളെ ഹനിക്കുന്നതുമായ നടപടിയെന്ന് ആരോപണം

കാനഡ അസൈലം സീക്കര്‍മാരെ യുഎസിലേക്ക് മടക്കി അയക്കുന്ന നടപടി;  ഫെഡറല്‍ കോടതിയില്‍ ചോദ്യം ചെയ്ത് റെഫ്യൂജീ ലോയര്‍മാര്‍;  നിയമവിരുദ്ധവും അസൈലം സീക്കര്‍മാരുടെ അവകാശങ്ങളെ ഹനിക്കുന്നതുമായ നടപടിയെന്ന് ആരോപണം
കോവിഡ് കാലത്ത് അസൈലം സീക്കര്‍മാരെ യുഎസിലേക്ക് നിര്‍ബന്ധിച്ച് തിരിച്ച് വിടുന്ന കാനഡയുടെ നയം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന അസൈലം സീക്കര്‍മാരെ യുഎസിലേക്ക് തന്നെ തിരിച്ച് വിടുന്ന നടപടി നിയമവിരുദ്ധവും അസൈലം സീക്കര്‍മാരുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്നാണ് കനേഡിയന്‍ അസോസിയേഷന്‍ ഓഫ് റെഫ്യൂജീ ലോയേര്‍സ് കനേഡിയന്‍ സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ ഫെഡറല്‍ കോടതിയില്‍ ചൊവ്വാഴ്ച ഫയല്‍ ചെയ്തിരിക്കുന്ന ലീഗല്‍ ആക്ഷന്‍ വാദിക്കുന്നത്.

അസൈലം സീക്കര്‍മാരുടെ അവസ്ഥ പരിഗണിക്കാതെയും അവര്‍ക്ക് മറ്റ് ബദല്‍ മാര്‍ഗങ്ങളുണ്ടോയെന്ന് തിരക്കാതെയുമുള്ള മനുഷ്യത്വരഹിതമായ നീക്കമാണിതെന്നും അതിനാല്‍ ഇത് നിയമവിരുദ്ധമാണെന്നുമാണ് റെഫ്യൂജീ ലോയര്‍മാര്‍ വാദിക്കുന്നത്. വിചാരണക്ക് വിധേയമാകാനുള്ള അസൈലം സീക്കര്‍മാരുടെ അവകാശത്തെ നിഷേധിക്കുന്ന നയമാണ് ഇക്കാര്യത്തില്‍ കനേഡിയന്‍ സര്‍ക്കാരെടുത്തിരിക്കുന്നതെന്നും ലീഗല്‍ ആക്ഷനിലൂടെ ഈ അഡ്വക്കറ്റുമാര്‍ വാദിക്കുന്നു.

കാനഡയില്‍ 2020 മാര്‍ച്ചില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അതിനെ നേരിടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ വിവാദ നയം കനേഡിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. ഈ നയം നടപ്പിലാക്കിയതിന് ശേഷം ഇതിനെതിരെയുണ്ടാകുന്ന ആദ്യത്തെ നിയമനടപടിയാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. 2020 മാര്‍ച്ച് 21നും 2021 ഏപ്രില്‍ 20നും ഇടയില്‍ കാനഡ 387 അസൈലം സീക്കര്‍മാരെയാണ് തിരിച്ചയച്ചിരിക്കുന്നതെന്നാണ് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends