കുവൈത്തില്‍ പാര്‍ക്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു

കുവൈത്തില്‍ പാര്‍ക്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു
കുവൈത്തില്‍ പാര്‍ക്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു. പാര്‍ക്കുകളുടെ ചുമതലയുള്ള കാര്‍ഷിക മത്സ്യവികസന അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ എട്ടുമുതല്‍ രാത്രി പത്തുവരെയാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക. എല്ലാ ഗവര്‍ണറേറ്റുകളിലും പൊതു പാര്‍ക്കുകള്‍ തുറന്നിട്ടുണ്ട്. സന്ദര്‍ശകര്‍ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. അക്കാദമിക വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ കുട്ടികള്‍ക്കു കുടുംബത്തോടൊപ്പം മാനസിക ഉല്ലാസത്തിന് അവസരം ഒരുക്കകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കുകള്‍ തുറന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്തെ പാര്‍ക്കുകളും ഗാര്‍ഡനുകളും അടച്ചത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുകയാണ്. ഒരു വര്‍ഷത്തോളമായി അടഞ്ഞു കിടന്നിരുന്ന സിനിമ തിയേറ്ററുകള്‍ ഈദ് ദിനം മുതല്‍ തുറന്നിരുന്നു.

Other News in this category



4malayalees Recommends