കാനഡ ഫൈസറിന്റെ മൂന്ന് മില്യണിലധികം വാക്‌സിന്‍ കൂടി വാങ്ങും; മൊത്തത്തില്‍ എത്തുക 51 മില്യണ്‍ ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍; 48 മില്യണ്‍ ഡോസുകള്‍ ഓഗസ്റ്റിലും ശേഷിക്കുന്ന മൂന്ന് മില്യണ്‍ സെപ്റ്റംബറോടെയും രാജ്യത്തെത്തും

കാനഡ ഫൈസറിന്റെ മൂന്ന് മില്യണിലധികം വാക്‌സിന്‍ കൂടി വാങ്ങും; മൊത്തത്തില്‍ എത്തുക 51 മില്യണ്‍ ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍; 48 മില്യണ്‍ ഡോസുകള്‍ ഓഗസ്റ്റിലും ശേഷിക്കുന്ന മൂന്ന് മില്യണ്‍ സെപ്റ്റംബറോടെയും രാജ്യത്തെത്തും

കാനഡ മൂന്ന് മില്യണിലധികം കോവിഡ് വൈറസ് വാക്‌സിന്‍ ഷോട്ടുകള്‍ ഫൈസറില്‍ നിന്ന് വാങ്ങുമെന്ന് ഉറപ്പേകി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി. നേരത്തെ വാങ്ങാന്‍ പദ്ധതിയിട്ടതിനേക്കാള്‍ കൂടുതല്‍ ഡോസുകളാണ് ഇത് പ്രകാരം ഫൈസറില്‍ നിന്നും കാനഡ വാങ്ങാന്‍ പോകുന്നത്. കാനഡയിലെ ഇമ്യൂണൈസേഷന്‍ ക്യാമ്പയിന് കരുത്തു പകരാനാണ് ഇത്തരത്തില്‍ കൂടുതല്‍ ഷോട്ടുകള്‍ വാങ്ങുന്നത് . കാനഡ നിലവില്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്ന 48 മില്യണ്‍ ഫൈസര്‍ ഡോസുകള്‍ പൂര്‍ണമായും ഓഗസ്‌റ്റോടെ വിതരണം ചെയ്യുമെന്നാണ് ട്രൂഡോ പറയുന്നത്.


കാനഡക്കുള്ള ഫുള്‍ അലോട്ട്‌മെന്റ് ജൂലൈക്കും സെപ്റ്റംബറിനുമിടയില്‍ എത്തുമെന്നാണ് ഒഫീഷ്യലുകള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നത്. നേരത്തെ അസ്ട്രാസെനകയുടെ ആദ്യ ഡോസ് ലഭിച്ചവര്‍ക്ക് രണ്ടാം ഡോസായി ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിന് ദി നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ തങ്ങളുടെ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ സെക്കന്‍ഡ് ഡോസുറപ്പ് വരുത്തുന്നതിനായിരുന്നു ഈ നീക്കം.

ഫൈസറിന്റെ വാക്‌സിനുളള ഡിമാന്റേറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ മൂന്ന് മില്യണ്‍ ഡോസ് കൂടി അധികമായി വാങ്ങാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത് സെപ്റ്റംബറോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് മൊത്തത്തില്‍ 51 മില്യണ്‍ ഫൈസര്‍ ഡോസുകളായിരിക്കും ഈ വര്‍ഷം രാജ്യത്തെത്തുന്നത്. 25.5 മില്യണ്‍ പേരെ പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യുന്നതിന് ഇത് പര്യാപ്തമാണ്. ഓഗസ്റ്റ് അവസാനം വരെ കാനഡക്കാര്‍ക്ക് ഓരോ വാരത്തിലും രണ്ട് മില്യണിലധികം ഫൈസര്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നാണ് ട്രൂഡോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends