കനേഡിയന്‍ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ അഭ്യന്തര സര്‍വീസുകള്‍ വാഗ്ദാനം ചെയ്ത് രംഗത്ത്; ലക്ഷ്യം കോവിഡ് കാരണം ഉള്‍വലിഞ്ഞ വ്യോമയാത്രക്കാരെ തിരിച്ച് കൊണ്ടു വരല്‍; ടൊറന്റോയില്‍ നിന്നും വാന്‍കൂവറിലേക്കുള്ള വിമാനത്തിന് 117 ഡോളര്‍ മാത്രം

കനേഡിയന്‍ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ അഭ്യന്തര സര്‍വീസുകള്‍ വാഗ്ദാനം ചെയ്ത് രംഗത്ത്; ലക്ഷ്യം കോവിഡ് കാരണം ഉള്‍വലിഞ്ഞ വ്യോമയാത്രക്കാരെ തിരിച്ച് കൊണ്ടു വരല്‍; ടൊറന്റോയില്‍ നിന്നും വാന്‍കൂവറിലേക്കുള്ള വിമാനത്തിന് 117 ഡോളര്‍ മാത്രം
കാനഡക്കാരെ വ്യോമയാത്രകളിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിനായി ചെലവ് കുറഞ്ഞ അഭ്യന്തര സര്‍വീസുകളേറെ ലഭ്യമാക്കി വിവിധ കനേഡിയന്‍ വിമാനക്കമ്പനികള്‍ രംഗത്തെത്തി. കോവിഡ് കാരണം രാജ്യത്തെ വിവിധ പ്രൊവിന്‍സുകളില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലവിലും നിലനില്‍ക്കുന്നുണ്ടെങ്കിലും വിവിധ അഭ്യന്തര വിമാന റൂട്ടുകളില്‍ നിരവധി എയര്‍ലൈനുകളാണ് ടിക്കറ്റ് നിരക്കില്‍ ആകര്‍ഷകമായ ഇളവുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇത് പ്രകാരം എയര്‍കാനഡയും വെസ്റ്റ്‌ജെറ്റും അഭ്യന്തര വിമാനങ്ങളുടെ അടിസ്ഥാന നിരക്കില്‍ 20 ശതമാനം ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഡിസംബര്‍ വരെ ഇളവുകള്‍ നല്‍കുമെന്നാണ് ഈ കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി യാത്രക്കാര്‍ തിങ്കളാഴ്ചക്ക് മുമ്പ് ബുക്ക് ചെയ്തിരിക്കണം. ഇത് പ്രകാരം ടൊറന്റോയില്‍ നിന്നും വാന്‍കൂവറിലേക്കുള്ള വിമാനത്തിന് 117 ഡോളറും മോണ്‍ട്‌റിയലില്‍ നിന്നും ഹാലിഫാക്‌സിലേക്ക് 86 ഡോളറും വിന്നിപെഗില്‍ നിന്നും കാല്‍ഗറിയിലേക്ക് 90 ഡോളറില്‍ താഴെയുമാണ് ചാര്‍ജ് നല്‍കേണ്ടത്.

എയര്‍ ട്രാന്‍സാറ്റ് ഓഗസ്റ്റ് അവസാനത്തിലേക്ക് ചുരുങ്ങിയ നിരക്കിലുള്ള സര്‍വീസുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് പ്രകാരം കാല്‍ഗറിയില്‍ നിന്നും ടൊറന്റോയിലേക്കുള്ള വിമാനത്തിന് 107 ഡോളര്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. ഇതേ റൂട്ടിലുള്ള വിമാനത്തിന് എയര്‍കാനഡയും വെസ്റ്റ് ജെറ്റും 105 ഡോളര്‍ നിരക്കിലുള്ള ടിക്കറ്റാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ അള്‍ട്രാ ലോ കോസ്റ്റ് കാരിയറായ ഫ്‌ലെയര്‍ എയര്‍ലൈന്‍സ് തങ്ങളുടെ റൂട്ടുകള്‍ കാനഡയിലെ പുതിയ ചില നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹാലിഫാക്‌സ്, സെയിന്റ് ജോണ്‍, ചാര്‍ലട്ടോന്‍ , ഒട്ടാവ എന്നീ നഗരങ്ങളിലിതില്‍ ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends