കാനഡയില്‍ ഇതുവരെ 1,393,281 കോവിഡ് കേസുകളും 23,597 മരണങ്ങളും; ആക്ടീവ് കേസുകള്‍ 23,597; മൊത്തത്തില്‍ വിതരണം ചെയ്തത് 26.2 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍; വിവിധ പ്രവിശ്യകളില്‍ പുതിയ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നു

കാനഡയില്‍ ഇതുവരെ 1,393,281 കോവിഡ് കേസുകളും  23,597 മരണങ്ങളും;  ആക്ടീവ് കേസുകള്‍ 23,597;  മൊത്തത്തില്‍ വിതരണം ചെയ്തത് 26.2 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍; വിവിധ പ്രവിശ്യകളില്‍ പുതിയ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നു
കാനഡയില്‍ ജൂണ്‍ ഏഴ് തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,393,281 കോവിഡ് കേസുകളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 23,597 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് കവര്‍ന്നിരിക്കുന്നത് 23,597 പേരുടെ ജീവനാണ്. ഇതുവരെ രാജ്യത്ത് നല്‍കിയിരിക്കുന്നത് മൊത്തം 26.2 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകളാണ്. വാക്‌സിനേഷനില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ കാനഡ മറ്റ് നിരവധി രാജ്യങ്ങളേക്കാള്‍ മുന്നിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

രാജ്യത്തെ വിവിധ പ്രൊവിന്‍സുകള്‍ തങ്ങളുടെ പുതിയ കോവിഡ് കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒന്റാറിയോ തിങ്കളാഴ്ച 525 പുതിയ കോവിഡ് കേസുകളും 15 പുതിയ മരണങ്ങളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 547 രോഗികള്‍ കോവിഡ് പിടിപെട്ട് ഒന്റാറിയോവില്‍ ആശുപത്രികളിലുണ്ട്. ഇവരില്‍ 497 പേര്‍ ഐസിയുവിലാണ്. അറ്റ്‌ലാന്റിക് കാനഡയില്‍ ഞായറാഴ്ച മൊത്തം 20 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ 12 കേസുകള്‍ നോവ സ്‌കോട്ടിയയിലും അഞ്ച് കേസുകള്‍ ന്യൂഫൗണ്ട് ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലും മൂന്ന് കേസുകള്‍ ന്യൂ ബ്രുന്‍സ് വിക്കിലുമാണ് കണ്ടെത്തിയത്. പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റില്‍ പുതിയ കേസുകളില്ല. പ്രയറീ പ്രൊവിന്‍സുകളില്‍ മാനിട്ടോബയില്‍ ഞായറാഴ്ച മൂന്ന് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അന്നേ ദിവസം 221 പുതിയ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സാസ്‌കറ്റ്ച്യൂവാനില്‍ ഞായറാഴ്ച 73 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ അന്നേ ദിവസം മരണങ്ങളില്ല. ആല്‍ബര്‍ട്ടയില്‍ ഞായറാഴ്ച 231 പുതിയ കേസുകളുണ്ടെങ്കിലും മരണങ്ങളില്ല.

Other News in this category



4malayalees Recommends