ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ നല്‍കിയ 12 പേര്‍ക്ക് കൂടി രക്തം കട്ട പിടിക്കല്‍ ബുദ്ധിമുട്ട് സ്ഥിരീകരിച്ച് ടിജിഎ; വാക്‌സിനെടുത്തവരില്‍ ടിടിഎസ് വളരെ അപൂര്‍വ പ്രതിഭാസമെന്ന് ടിജിഎ; രാജ്യത്ത് ഇത്തരത്തിലുള്ള മൊത്തം കേസുകള്‍ 60ലേക്ക് ഉയര്‍ന്നു

ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ നല്‍കിയ 12 പേര്‍ക്ക് കൂടി രക്തം കട്ട പിടിക്കല്‍ ബുദ്ധിമുട്ട് സ്ഥിരീകരിച്ച് ടിജിഎ;  വാക്‌സിനെടുത്തവരില്‍ ടിടിഎസ് വളരെ അപൂര്‍വ പ്രതിഭാസമെന്ന് ടിജിഎ; രാജ്യത്ത് ഇത്തരത്തിലുള്ള മൊത്തം കേസുകള്‍ 60ലേക്ക് ഉയര്‍ന്നു
ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ നല്‍കിയവരില്‍ നിന്നും രക്തം കട്ട പിടിച്ച കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച സ്ഥിരീകരണം തെറാപ്യൂട്ടിക് റെഗുലേറ്ററി ഏജന്‍സി (ടിജിഎ) യില്‍ നിന്നുമുണ്ടായിട്ടുണ്ട്. ഒരു ഡസനോളം ഇത് സംബന്ധിച്ച പുതിയ കേസുകളാണ് ടിജിഎ നിലവില്‍ അന്വേഷിക്കുന്നത്. അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ഈ കേസുകള്‍ കഴിഞ്ഞ വാരത്തിലാണുണ്ടായിരിക്കുന്നത്.

കുറഞ്ഞ ബ്ലഡ് പ്ലേറ്റുമായി ബന്ധപ്പെട്ട അതായത് അസ്ട്രാസെനക വാക്‌സിനുമായി ബന്ധപ്പെട്ട ത്രോബോകൈറ്റോപെനിയ സിന്‍ഡ്രോം (ടിടിഎസ്) സഹിതമുള്ള ത്രോംബോസിസ് എന്ന അവസ്ഥയിലുള്ള മൊത്തം കേസുകള്‍ നിലവില്‍ 60 ലേക്ക് വര്‍ധിച്ചുവെന്നാണ് ടിജിഎ സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ടിടിഎസ് വളരെ അപൂര്‍വമാണെന്നും ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ നല്ല നിലയില്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ ഡോസുകള്‍ നല്‍കുന്നതിനനുസൃതമായി മാത്രമേ ടിടിഎസ് രേഖപ്പെടുത്തുന്നുള്ളുവെന്നും ടിജിഎ എടുത്ത് കാട്ടുന്നു.

അസ്ട്രാസെനക, ഫൈസര്‍ വാക്‌സിനുകളുടെ പൊതുവായ പാര്‍ശ്വഫലങ്ങള്‍ തലവേദന മുതല്‍ പേശീവേദനയും പനിയുമാണ്. വളരെ അപൂര്‍വം പേരില്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രക്തം കട്ട പിടിക്കുന്നുള്ളൂ. പുതുതായി സ്ഥിരീകരിച്ചിരിക്കുന്ന 12 ടിടിഎസ് കേസുകളില്‍ ഒമ്പതെണ്ണം മാത്രമേ വാക്‌സിനേഷനെ തുടര്‍ന്നുണ്ടായവയാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നെണ്ണത്തിന് സാധ്യത മാത്രമേയുള്ളൂ. ഇവരില്‍ ഏഴ് പേര്‍ 50 മുതല്‍ 59 വരെ പ്രായഗ്രൂപ്പിലുള്ളവരാണ്. ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ നല്‍കിയ 12 പേര്‍ക്ക് കൂടി രക്തം കട്ട പിടിക്കല്‍ ബുദ്ധിമുട്ട് സ്ഥിരീകരിച്ച് ടിജിഎ; വാക്‌സിനെടുത്തവരില്‍ ടിടിഎസ് വളരെ അപൂര്‍വ പ്രതിഭാസമെന്ന് ടിജിഎ; രാജ്യത്ത് ഇത്തരത്തിലുള്ള മൊത്തം കേസുകള്‍ 60ലേക്ക് ഉയര്‍ന്നു







Other News in this category



4malayalees Recommends