ഓസ്‌ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുക ഇനി 60നു മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം; 60ല്‍ കുറവുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കും; കാരണം ചെറുപ്പക്കാരില്‍ ഈ വാക്‌സിന്‍ രക്തം കട്ട പിടിപ്പിക്കുന്നതിനാല്‍

ഓസ്‌ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുക ഇനി 60നു മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം; 60ല്‍ കുറവുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കും; കാരണം ചെറുപ്പക്കാരില്‍ ഈ വാക്‌സിന്‍ രക്തം കട്ട പിടിപ്പിക്കുന്നതിനാല്‍

ഓസ്ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിച്ചവരും 60 വയസില്‍ താഴെയുള്ളവരുമായവരില്‍ അപൂര്‍വമായി രക്തം കട്ട പിടിക്കുന്ന പ്രതിസന്ധി ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 60ല്‍ കുറവുള്ളവര്‍ക്ക് ഈ വാക്‌സിന്‍ നല്‍കേണ്ടെന്ന് തീരുമാനമായി. പകരം ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനാവും നല്‍കുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്. അസ്ട്രസെനക വാക്‌സിന്‍ കുത്തിവച്ച 52 കാരി രക്തം കട്ടപിടിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് വാക്സിന്‍ വിതരണത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


പുതിയ നീക്കമനുസരിച്ച് 40നും 49നും മധ്യേ പ്രായമായവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ആസ്ട്രസെനക്ക വാക്സിന്‍ സ്വീകരിച്ച 52 കാരി രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് ഇവര്‍ മരിച്ചതെന്ന് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടിജിഎ) സ്ഥിരീകരിച്ചിരുന്നു. ഏപ്രിലില്‍ ന്യൂ സൗത്ത് വെയില്‍സിലുള്ള ഒരു 48 കാരിക്കും പ്രസ്തുത വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ആസ്ട്രസെനക്ക വാക്സിന്‍ നല്‍കുന്നതിനുള്ള പ്രായപരിധിയില്‍ മാറ്റം വരുത്തണമെന്ന് ഓസ്ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് (അഠഅഏക) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം പരിഗണിച്ചാണ് ഫെഡറല്‍ സര്‍ക്കാര്‍ പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്ന് ഗ്രെഗ് ഹണ്ട് പറയുന്നു. എന്നാല്‍ ആദ്യ ഡോസ് ആസ്ട്‌സെനക്ക വാക്സിന്‍ എടുത്തവര്‍ക്ക് പാര്‍ശ്വഫലനങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഇവര്‍ രണ്ടാം ഡോസും ആസ്ട്രസെനക്ക തന്നെ സ്വീകരിക്കാനാണ് നിര്‍ദ്ദേശിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ പോള്‍ കെല്ലി പറയുന്നു.

Other News in this category



4malayalees Recommends