എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ വിവിധ സ്റ്റേറ്റുകള്‍ എന്‍എസ്ഡബ്ല്യൂക്കാര്‍ക്ക് മേല്‍ പുതിയ ക്വാറന്റൈന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തി; സിഡ്‌നിയില്‍ പുതിയ രണ്ട് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ കടുത്ത ജാഗ്രത

എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ വിവിധ സ്റ്റേറ്റുകള്‍ എന്‍എസ്ഡബ്ല്യൂക്കാര്‍ക്ക് മേല്‍ പുതിയ ക്വാറന്റൈന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തി; സിഡ്‌നിയില്‍ പുതിയ രണ്ട് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനാല്‍ കടുത്ത ജാഗ്രത
എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേറ്റുകള്‍ എന്‍എസ്ഡബ്ല്യൂക്കാര്‍ക്ക് മേല്‍ പുതിയ ക്വാറന്റൈന്‍ നിയമങ്ങള്‍ നടപ്പിലാക്കി. സിഡ്‌നിയിലെ ഈസ്റ്റേണ്‍ സബര്‍ബില്‍ പുതിയ രണ്ട് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിവിധ സ്‌റ്റേറ്റുകള്‍ കര്‍ക്കശ ക്വാറന്റൈന്‍ മാനദണ്ഡങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ രോഗികളിലൊരാള്‍ 60 കാരനാണ്. ഇയാള്‍ സമീപകാലത്തൊന്നും വിദേശത്ത് പോയിട്ടില്ലാത്ത ആളാണെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റ്ക്രൂസിനെ കൊണ്ടു വരുന്ന വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ്.ബുധനാഴ്ച രാത്രി മറ്റൊരാള്‍ക്ക് കൂടി ഹെല്‍ത്ത് അധികൃതര്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ജൂണ്‍ 15ന് സലൈവ ടെസ്റ്റ് നടത്തുകയും ബുധനാഴ്ച പിസിആര്‍ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. രോഗബാധയുടെ ഉറവിടത്തെക്കുറിച്ച് അടിയന്തിര അന്വേഷണം നടത്തി വരുന്നുണ്ടെന്നും കോണ്‍ടാക്ട് ട്രേസ് നടക്കുന്നുവെന്നും എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തുന്നു.

രോഗികളുമായി അടുത്ത സമ്പര്‍ക്കത്തിലായവര്‍ എത്രയും വേഗം അധികൃതരുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തണമെന്നും സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു. രോഗം ബാധിച്ചവരിലൊരാള്‍ നിരവധി വെന്യൂകള്‍ സന്ദര്‍ശിച്ചുവെന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, തുടങ്ങിയ സ്‌റ്റേറ്റുകള്‍ പുതിയ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ എന്‍എസ്ഡബ്ല്യൂവില്‍ നിന്നുള്ളവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.


Other News in this category



4malayalees Recommends