ഓസ്‌ട്രേലിയയിലെ ആദ്യത്തെ പ്രാദേശിക എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ നിര്‍ണായക ചുവട് വയ്പുമായി വിക്ടോറിയ; ഇതിനായി 50 മില്യണ്‍ ഡോളര്‍ വകയിരുത്തി; വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ഒക്ടോബറില്‍ ആരംഭിക്കും

ഓസ്‌ട്രേലിയയിലെ ആദ്യത്തെ പ്രാദേശിക  എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ നിര്‍ണായക ചുവട് വയ്പുമായി വിക്ടോറിയ;  ഇതിനായി 50 മില്യണ്‍ ഡോളര്‍ വകയിരുത്തി; വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ഒക്ടോബറില്‍ ആരംഭിക്കും
ഓസ്‌ട്രേലിയയില്‍ ആദ്യമായി പ്രാദേശികമായി നിര്‍മിക്കുന്ന എംആര്‍എന്‍എ വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍ണായക ചുവട് വയ്പുമായി വിക്ടോറിയ രംഗത്തെത്തി. ഈ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ഈ വര്‍ഷം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ണായക നീക്കം നടത്തിയെന്നാണ് വിക്ടോറിയന്‍ ഒഫീഷ്യലുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി മൊനാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിനായി അഞ്ച് മില്യണ്‍ ഡോളര്‍ പ്രദാനം ചെയ്തുവെന്നാണ് മെഡിക്കല്‍ റിസര്‍ച്ച് മിനിസ്റ്ററായ ജാല പുള്‍ഫോര്‍ഡ് പറയുന്നത്.

ഈ വാക്‌സിന്റെ ഫേസ് 1 ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിനുകളാണ് മഹാമാരിയെ തൂത്തെറിയുന്നതിനുള്ള ശാശ്വത പരിഹാരമെന്നാണ് ഞായറാഴ്ച പുള്‍ഫോര്‍ഡ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ ട്രയല്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നും ഇതില്‍ 150 രോഗികള്‍ ഭാഗഭാക്കാകുമെന്നും ഇതിന്റെ പ്രാഥമിക ഫലങ്ങള്‍ 2022 മധ്യത്തോടെ ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിക്ടോറിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എംആര്‍എന്‍എ വാക്‌സിന്‍ മാനുഫാക്ചറിംഗ് കാപ്പബിലിറ്റിക്കായി വിക്ടോറിയന്‍ സര്‍ക്കാര്‍ നേരത്തെ 50 മില്യണ്‍ ഡോളര്‍ ഫണ്ടായി അനുവദിച്ചതിന്റെ ഭാഗമായിട്ടാണ് പുതിയ പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഡോഹെര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ട്രയല്‍ നടത്തുന്നത്. പുതിയ വാക്‌സിന്‍ നിലവിലെ കോവിഡ് വാക്‌സിനുകളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് മൊനാഷ് യൂണിവേഴ്‌സിറ്റി പ്രഫസറായ കോളിന്‍ പൗട്ടന്‍ പറയുന്നത്. അതായത് വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡിന് പുറമെ പുതിയ അപകടകാരികളായ വേരിയന്റുകളെ ചെറുക്കാനും കെല്‍പുള്ള വാക്‌സിനായിരിക്കുമെന്നാണ് പൗട്ടന്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇതൊരു രണ്ട് ഡോസ് വാക്‌സിനായിരിക്കുമെന്നും അദ്ദേഹം പറയുന്നു.


Other News in this category



4malayalees Recommends