ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്കായി അധികൃതര്‍ പ്രഖ്യാപിച്ച ക്വാറന്റൈന്‍ ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും

ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്കായി അധികൃതര്‍ പ്രഖ്യാപിച്ച ക്വാറന്റൈന്‍ ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും

ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്കായി അധികൃതര്‍ പ്രഖ്യാപിച്ച ക്വാറന്റൈന്‍ ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും. ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത ഏത് രാജ്യക്കാര്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കിയതാണ് പ്രധാന ഇളവ്. അതേസമയം ഖത്തറിന് പുറത്ത് ആറ് മാസത്തിലധികം താമസിക്കുന്നവര്‍ക്ക് തിരിച്ചുവരുമ്പോള്‍ പ്രത്യേക എന്‍ട്രി പെര്‍മിറ്റ് പുതുക്കണമെന്ന ഉത്തരവും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ഖത്തറില്‍ പുതുതായി 86 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 54 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 32 പേര്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. പുതിയ മരണങ്ങളൊന്നും ഇന്ന് സ്ഥിരീകരിച്ചിട്ടില്ല. വിവിധ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ 193 പേര്‍ക്ക് കൂടി പൊലീസ് പിഴയിട്ടു.


Other News in this category4malayalees Recommends