യുഎസില്‍ കോവിഡ് 19 വാക്‌സിനെടുക്കാത്തവരെ ബാധിക്കുന്നത് പോലെ തന്നെ വാക്‌സിനെടുത്തവരെയും ബാധിക്കുന്നു; പുതിയ പഠനഫലം ഞെട്ടിപ്പിക്കുന്നത്; വാക്‌സിനെടുത്തവരും മാസ്‌ക് ധരിക്കണമെന്ന കടുത്ത നിര്‍ദേശമേകി ഗവേഷകര്‍; ഡെല്‍റ്റായുടെ ഭീകരാവസ്ഥ ഇങ്ങനെ

യുഎസില്‍ കോവിഡ് 19 വാക്‌സിനെടുക്കാത്തവരെ ബാധിക്കുന്നത് പോലെ തന്നെ വാക്‌സിനെടുത്തവരെയും ബാധിക്കുന്നു;  പുതിയ പഠനഫലം ഞെട്ടിപ്പിക്കുന്നത്;  വാക്‌സിനെടുത്തവരും മാസ്‌ക് ധരിക്കണമെന്ന കടുത്ത നിര്‍ദേശമേകി ഗവേഷകര്‍; ഡെല്‍റ്റായുടെ ഭീകരാവസ്ഥ ഇങ്ങനെ

യുഎസില്‍ കോവിഡ് 19 വാക്‌സിനെടുക്കാത്തവരെ ബാധിക്കുന്നത് പോലെ തന്നെ വാക്‌സിനെടുത്തവരെയും കോവിഡ് ബാധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന പുതിയ പഠനഫലം പുറത്ത് വന്നു.മസാച്ചുസെറ്റ്‌സിലെ വലിയ കോവിഡ് ബാധയെ അടിസ്ഥാനമാക്കി യുഎസ് സയന്റിസ്റ്റുകള്‍ നടത്തിയ പഠനത്തിലൂടെയാണിക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരിലുണ്ടാകുന്ന ഇത്തരം ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ വാക്‌സിനേഷനെടുക്കാത്തവരിലുള്ളത് പോലെ തന്നെ ശക്തമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.


ഇത് സംബന്ധിച്ച ഗവേഷണത്തിന്റെ വിശദ വിവരങ്ങള്‍ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വെള്ളിയാഴ്ച പുറത്ത് വിട്ടിരുന്നു. രാജ്യത്ത് ഡെല്‍റ്റാ വേരിയന്റ് രൂക്ഷമായി പടരുന്നതിനാല്‍ വാക്‌സിനേഷനെടുത്തവരും മാസ്‌ക് ധരിക്കണമോയെന്ന കാര്യത്തില്‍ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ തീരുമാനമെടുക്കുന്നത് ഈ പഠനം മുന്നോട്ട് വച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ നടത്തിയ പഠനത്തിലൂടെ വൈറസ് പകര്‍ച്ചയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കണ്ടത്തലുകളാണ് പുറത്ത് വന്നിരിക്കുന്നതെന്നും അതിനാല്‍ മാസ്‌ക് ധരിക്കണെന്ന സിഡിസിയുടെ നിര്‍ദേശം രാജ്യമാകമാനം ഹോട്ട്‌സ്‌പോട്ടുകല്‍ക്ക് പുറത്തേക്കും ബാധകമാക്കണമെന്നും ഈ പഠനം നടത്തിയ ഗവേഷകര്‍ ആവശ്യപ്പെടുന്നു.

കോവിഡിന്റെ പകര്‍ച്ച നേരത്തെ കണ്ടെത്തിയതിനേക്കാള്‍ അപകടകരമായ തോതിലാണെന്ന് സ്ഥിരീകരിക്കുന്നതാണ് പുതിയ പഠനഫലം. അതായത് വാക്‌സിന്റെ രണ്ട് ഡോസുമെടുത്തവരില്‍ കോവിഡ് പകര്‍ച്ച കുറഞ്ഞ ലെവലിലാണെന്നായിരുന്നു നേരത്തെ നടത്തിയ പഠനത്തിലൂടെ വ്യക്തമായിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നാണ് പുതിയ പഠനത്തിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. അതായത് വാക്‌സിനെടുത്തവരിലും വാക്‌സിനെടുക്കാത്തവരിലും കോവിഡ് ഒരു പോലെ പകരുന്നുവെന്നാണ് പുതിയ പഠനം സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends