യുഎഇ യാത്രാ ഇളവ് ഇന്ന് മുതല്‍: യാത്രയ്ക്കായി കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍

യുഎഇ യാത്രാ ഇളവ് ഇന്ന് മുതല്‍: യാത്രയ്ക്കായി കാത്തുനില്‍ക്കുന്നത് ആയിരങ്ങള്‍
യാത്രാ വിലക്കില്‍ ഇളവ് നല്‍കിയതോടെ ഇന്ന് മുതല്‍ ഇന്ത്യക്കാരായ താമസ വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യു.എ.ഇയില്‍ നിന്ന് വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്കാണ് മടങ്ങാന്‍ അനുമതി. പുതിയ ഇളവുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് യു.എ.ഇ എമിഗ്രേഷന്‍ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.

യു.എ.ഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്ക് മാത്രമാണ് മടങ്ങാന്‍ അനുമതി. സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതിയില്ല. താമസവിസയുടെ കാലാവധി തീര്‍ന്നവരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദുബൈ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയുടെയും അബൂദബി ഉള്‍പ്പെടെ മറ്റു വിസക്കാര്‍ ഐ.സി.എയുടെ അനുമതിയുമാണ് തേടേണ്ടത്.

Other News in this category



4malayalees Recommends