അബൂദബിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കും

അബൂദബിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ പുനരാരംഭിക്കും
ദുബൈ, ഷാര്‍ജ എന്നിവക്ക് പുറമെ അബൂദബി വിമാനത്താവളത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ശനിയാഴ്ച മുതല്‍ ഭാഗീകമായി പുനരാരംഭിക്കും.

യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക് പിന്‍വലിച്ചെങ്കിലും അബൂദബിയിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നില്ല. ആഗസ്റ്റ് പത്ത് മുതല്‍ തുടങ്ങുമെന്നായിരുന്നു എയര്‍ഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്. എന്നാല്‍, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡല്‍ഹി എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് ശനിയാഴ്ചക്കും തിങ്കളാഴ്ചക്കുമിടയില്‍ തുടങ്ങുമെന്ന് ഇത്തിഹാദ് വ്യക്തമാക്കി. ആഗസ്റ്റ് പത്ത് മുതല്‍ മറ്റ് നഗരങ്ങളില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കും.

Other News in this category



4malayalees Recommends