കോവിഡ് വ്യാപനം ആശങ്കയാകുന്നു ; ഓസ്‌ട്രേലിയയിലെ കാന്‍ബെറയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

കോവിഡ് വ്യാപനം ആശങ്കയാകുന്നു ; ഓസ്‌ട്രേലിയയിലെ കാന്‍ബെറയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി
ഓസ്‌ട്രേലിയയിലെ കാന്‍ബെറിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി നീട്ടി. ഡെല്‍റ്റ വകഭേദം കൂടുതല്‍ പേരിലേക്ക് രോഗ വ്യാപനത്തിന് കാരണമാകുന്നതിനാലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്.

സെപ്തംബര്‍ 17 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് നിര്‍ദ്ദേശം. ആഴ്ചകളായി തുടര്‍ന്ന നിയന്ത്രണങ്ങള്‍ ഫലം കാണുന്നുണ്ടെന്നും വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണം തുടര്‍ന്നേ മതിയാകൂവെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ന്യൂ സൗത്ത് വെയില്‍സില്‍ ചൊവ്വാഴ്ച 1164 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള സ്ഥലമായ വിക്ടേറിയയിലേതിന് സമാനമായ ലോക്ക്ഡൗണ്‍ ആണ് കാന്‍ബെറയിലും നടപ്പാക്കുന്നത്. അഞ്ചാഴ്ചത്തെ ലോക്ക്ഡൗണ്‍ കൊണ്ട് വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

കൃത്യമായ ലോക്ക്ഡൗണ്‍ പാലിച്ചും വാക്‌സിന്‍ എടുത്തും ഓസ്‌ട്രേലിയയില്‍ ഒരുപരിധിവരെ കോവിഡ് പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് കേസുകള്‍ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Other News in this category



4malayalees Recommends