അഫ്ഗാനിസ്ഥാനില്‍ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ താലിബാന്‍ അനുവദിക്കണം ; പ്രധാനമന്ത്രി

അഫ്ഗാനിസ്ഥാനില്‍ നിന്ന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ താലിബാന്‍ അനുവദിക്കണം ; പ്രധാനമന്ത്രി
താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായി യാത്ര ഒരുക്കണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. ധാരണ പ്രകാരം യുഎസ് സേന പൂര്‍ണ്ണമായും ഇന്ന് കാബൂള്‍ വിട്ടു. ഓസ്‌ട്രേലിയന്‍ സേന കഴിഞ്ഞാഴ്ച കാബൂളില്‍ നിന്ന് ദൗത്യം അവസാനിപ്പിച്ച് മടങ്ങിയിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സുരക്ഷിതമായി അഫ്ഗാനിസ്ഥാന്‍ വിടാന്‍ താലിബാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ അഫ്ഗാനില്‍ തുടരുന്നുണ്ടോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്നു പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവരെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാന്‍ കഴിയണമെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശം ലംഘിക്കാതെ പരസ്പര ധാരണയോടെയുള്ള ഭരണം അഫ്ഗാനിസ്ഥാനിലുണ്ടാകണമെന്നാണ് ലോക രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി എല്ലാവരും ആശങ്കയില്‍ തന്നെയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ലോക രാജ്യങ്ങള്‍ പരമാവധി ഇടപെടുകയാണ്. താലിബാന്‍ ഭരണത്തില്‍ ലോകം മുഴുവന്‍ ആശങ്കയില്‍ തന്നെയാണ്.

Other News in this category



4malayalees Recommends