ഖത്തറില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 55 ശതമാനത്തിലേറെ പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി

ഖത്തറില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 55 ശതമാനത്തിലേറെ പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി
ഖത്തറില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 55 ശതമാനത്തിലേറെ രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കി. രാജ്യത്ത് മെയ് 16 മുതലാണ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.

വാക്‌സിനെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ എത്രയും പെട്ടെന്ന് തന്നെ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതോടെ വാക്‌സിനേഷന്‍ വളരെ പ്രധാനമാണ്. സ്‌കൂളില്‍ എല്ലാ കോവിഡ് മുന്‍കരുതലുകളും പൂര്‍ത്തിയാക്കിയതായും അവര്‍ അറിയിച്ചു.

Other News in this category



4malayalees Recommends