മുടിവെട്ടാന്‍ പോയാല്‍ കോവിഡ് പിടിക്കുമോ? ഷെപ്പാര്‍ടണില്‍ 3 പേര്‍ മുടിവെട്ടി, കുടുംബത്തിലെ ഏഴ് പേര്‍ പോസിറ്റീവ്; വൈറസ് കിട്ടിയത് ബാര്‍ബറില്‍ നിന്ന്!

മുടിവെട്ടാന്‍ പോയാല്‍ കോവിഡ് പിടിക്കുമോ? ഷെപ്പാര്‍ടണില്‍ 3 പേര്‍ മുടിവെട്ടി, കുടുംബത്തിലെ ഏഴ് പേര്‍ പോസിറ്റീവ്; വൈറസ് കിട്ടിയത് ബാര്‍ബറില്‍ നിന്ന്!

കോവിഡ്-19 എങ്ങിനെ പകരും? ഈ ചോദ്യത്തിന് ഇപ്പോഴും പലര്‍ക്കും വ്യക്തമായ ഉത്തരം അറിയില്ല. ഷെപ്പാര്‍ടണിലേക്ക് പങ്കാളിക്കും, ഒരു മകനുമൊപ്പം പതിവ് ഹെയര്‍കട്ടിനായി പോകുമ്പോള്‍ ഡാനിയേല്‍ ബിയാറ്റിയ്ക്കും പിന്നാലെ വരുന്ന അപകടം കാണാന്‍ കഴിഞ്ഞില്ല.


ഗോള്‍ബേണ്‍ വാലി ഒരു വര്‍ഷത്തോളം കോവിഡ് മുക്തമായിരുന്ന ആഗസ്റ്റ് 17നായിരുന്നു കുടുംബം മുടിവെട്ടാന്‍ ഇറങ്ങിയത്. മൂന്ന് ദിവസത്തിന് ശേഷം മേഖലയില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു, തൊട്ടുപിന്നാലെ കേസുകള്‍ കുതിച്ചുയര്‍ന്നു.


ബിയാറ്റിയുടെ പങ്കാളിക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്.ടെസ്റ്റില്‍ പോസിറ്റീവായി കണ്ടെത്തി. ഇതിന് ശേഷമാണ് മുടിവെട്ടിയ ഹെയര്‍ഡ്രസര്‍ കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞില്ലെന്ന് ഇവര്‍ അറിഞ്ഞ്. ഇതിന് പിന്നാലെ ബിയാറ്റിയും, 5, 3, ഏഴ് മാസം എന്നിങ്ങനെ പ്രായമുള്ള കുഞ്ഞുങ്ങളും, ബിയാറ്റിയുടെ മാതാപിതാക്കളും പോസിറ്റീവായി.


വെറുതെ ഒരു മുടിവെട്ടിയപ്പോള്‍ കുടുംബത്തിലെ ഏഴ് പേരാണ് വൈറസിന് ഇരകളായത്. ഇത്രയും പെട്ടെന്ന് പകരുമെന്ന് ചിന്തിച്ച് പോലുമില്ലെന്ന് ബിയാറ്റി പ്രതികരിക്കുന്നു. ഷെപ്പേര്‍ടണിലെ ഇവരുടെ ഡയറി ഫാമില്‍ ഐസൊലേഷനിലാണ് കുടുംബം.


ചെറിയ കുട്ടികളിലും, യുവാക്കളിലും മുന്‍പത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ഹെല്‍ത്ത് ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഡെല്‍റ്റ വേരിയന്റ് കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഇതിന് കാരണം. വാക്‌സിനേഷന്‍ എത്രത്തോളം പ്രധാനമാണെന്ന് ഇവരുടെ അവസ്ഥ വ്യക്തമാക്കുന്നു.


Other News in this category



4malayalees Recommends