ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞു ; വരുമാനത്തില്‍ ആറു ശതമാനം ഇടവ് ; അടുത്ത രണ്ടു വര്‍ഷം ഇതിലും മോശം അവസ്ഥയെന്നും റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞു ; വരുമാനത്തില്‍ ആറു ശതമാനം ഇടവ് ; അടുത്ത രണ്ടു വര്‍ഷം ഇതിലും മോശം അവസ്ഥയെന്നും റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയുടെ വരുമാനം 2020 ല്‍ അറു ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി ലോകത്താകെ ബാധിച്ചപ്പോള്‍ അത് വിദ്യാഭ്യാസ രംഗത്തേയും താറുമാറാക്കിയിരിക്കുകയാണ്. പലരുടേയും വിദേശത്തുള്ള വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് വിലങ്ങായി കോവിഡ് പ്രതിസന്ധി മാറി. അടച്ചുപൂട്ടലുകളും സാമ്പത്തിക പ്രതിസന്ധിയും വിദ്യാഭ്യാസ മേഖലയെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്.

List of universities in Australia - Wikipedia

ഓസ്‌ട്രേലിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ഹൈയര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് പ്രതിസന്ധി യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനങ്ങളെ സാരമായി തന്നെ ബാധിച്ചു. 2019നെ അപേക്ഷിച്ച് 2020ല്‍ വരുമാനത്തില്‍ ആറു ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. യൂണിവേഴ്‌സിറ്റികളിലെ വരുമാന കുറവിന് പ്രധാന കാരണം വിദേശ വിദ്യാര്‍ത്ഥികളിലെ കുറവാണ്.

വരും വര്‍ഷങ്ങളിലും വലിയ പ്രതീക്ഷ വേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടിയുടെ കാലമെന്നാണ് റിപ്പോര്‍ട്ടില്‍ നല്‍കുന്ന പരാമര്‍ശം. സമാനതകളില്ലാത്ത പ്രതിസന്ധിയാണഅ ഇനിയും വരാനിരിക്കുന്നത്.

വിദേശ വിദ്യാര്‍ത്ഥികളുടെ എന്റോളിങ്ങ് ഒരു പ്രധാന പ്രശ്‌നമാണ്.

ഓസ്‌ട്രേലിയയുടെ സാമൂഹിക സാമ്പത്തിക നിലനില്‍പ്പിന് യൂണിവേഴ്‌സിറ്റികള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. സ്റ്റാഫുകളെ കുറയ്ക്കാനും കോഴ്‌സുകള്‍ കുറയ്ക്കാനും റിസേര്‍ച്ചുകള്‍ ഉപേക്ഷിക്കാനും നിര്‍ബന്ധിതമാകുന്ന അവസ്ഥയാണ് പലയിടത്തും. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സഹായം അത്യാവശ്യമാണ്.

കോവിഡ് പ്രതിസന്ധി മാറി എല്ലാം സാധാരണ നിലയിലേക്കെത്താന്‍ ഇനിയും സമയം വേണ്ടിവരുമെന്നിരിക്കേ എല്ലാ മേഖലയേയും പോലെ വിദ്യാഭ്യാസ മേഖലയും നട്ടം തിരിയുകയാണ്.

Other News in this category



4malayalees Recommends